Wednesday 23 January 2019

ചെറുകഥ : " വിത്തൗട്ട് ചായ "


നല്ല മഴക്കാറുണ്ട് !! ആകാശത്തേക്ക് നോക്കി രാമൻ നായർ പിറുപിറുത്തു, എന്നിട്ടു റോഡിലേക്കിറങ്ങി വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു ,, കവല കടന്നു വേണം വീട്ടിലെത്താൻ, കവലയിലെത്തിയതും മഴ വീണു തുടങ്ങി ,, പെട്ടെന്ന് തന്നെ ദിവാകരന്റെ ചായക്കടയിലേയ്ക്ക് കടന്നിരുന്നു ,, വെളിയിൽ ഉണങ്ങാനിട്ട വിറകു പെറുക്കി അടുക്കളയിലേയ്ക്ക് പോകുന്നതിനിടയിൽ ദിവാകരൻ ഭാര്യയെ വിളിച്ചു "എടീ മഴ പെയ്യുന്ന കണ്ടില്ലേ ആ വിറകൊന്നു പെറുക്കിയെടുത്തെ" 
എന്നിട്ടു രാമൻ നായർക്ക് നേരെ തിരിഞ്ഞു ചോദിച്ചു , രാമേട്ടാ ചായ എടുക്കട്ടേ ?? അപ്പോഴേക്കും തകർത്തു പെയ്യുന്ന മഴയിലേക്ക് കണ്ണ് നാട്ടു രാമേട്ടൻ 'ഉം' എന്നൊന്ന് മൂളി

ഗ്ലാസ്സുകഴുകി ചായയെടുക്കുന്നതിനിടയിൽ  ദിവാകരന്റെ അടുത്ത ചോദ്യം "വിത്തൗട്ട് അല്ലെ ?!!" "അല്ല മധുരം ഇട്ടോളൂ" രാമൻ നായരുടെ മറുപടി കേട്ട് ദിവാകരൻ ഒന്നറച്ചു , വിശ്വാസം വരാത്തത് പോലെ രാമേട്ടന്റെ മുഖത്തേയ്ക്കു നോക്കി, ചായയിൽ സ്വല്പം പഞ്ചസാരയിട്ടിളക്കി രാമൻ നായരുടെ മുൻപിലെ മേശയിലേയ്ക്ക് വെച്ചു,, എന്നിട്ടു കാശു വാങ്ങാനിരിക്കുന്ന കസേരയിലേക്ക് പോയിരുന്നു ,, അപ്പോഴും എന്തോ ചിന്തയിലായിരുന്നു രാമൻ നായരോട് ദിവാകരൻ സംഭാഷണം തുടരാനായി ചോദിച്ചു ,, "അടക്കം കഴിഞ്ഞോ ?" 

രാമൻ നായർ : "അടക്കം അല്ല ദഹിപ്പിക്കലായിരുന്നു ,,," തുടങ്ങിയപ്പോഴേ ഞാനിങ്ങു പൊന്നു ,, 

ദിവാകരൻ : എന്തായാലും ഒരുവിധത്തിൽ നന്നായെന്നേ ഞാൻ പറയൂ , അത്രമാത്രം നരകിച്ചില്ലേ ? എത്ര കാലമായി ഇൻസുലിൻ എടുക്കുന്നു ,, എന്നിട്ടും ഒരു കാലു മുറിക്കേണ്ടി വന്നു ,, ഗൾഫിൽ കിടന്നു കഷ്ടപെട്ടുണ്ടാക്കിയതിൽ എന്തായാലും രണ്ടു പെൺമക്കളെയും നന്നായി കല്യാണം കഴിപ്പിച്ചു അയച്ചു ,, പിന്നെ .. ഇതൊക്കെ നമ്മളിൽ ആർക്കും വരാം ,, ഞാനിപ്പൊഴേ ഷുഗറിന്റെ മരുന്ന് കഴിക്കുന്നുണ്ട് ,, ഇന്നെലെയും ചെക്ക് ചെയ്തു 200 ഇൽ ആണ് ,, മുടങ്ങാതെ ഗുളിക കഴിക്കുന്നത് കൊണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നു ,, രാമേട്ടാ നിങ്ങളും മധുരം കുറയ്ക്കണം ,, ഇടയ്ക്കു പ്രഷറും ഷുഗറുമൊക്കെ ഒന്ന് ചെക്ക് ചെയ്യണം ,, വയസായി വരികയല്ലേ !! പണ്ടത്തെ കാലം ഒന്നുമല്ല ഓരോ ഓരോ പുതിയ അസുഖങ്ങളല്ലേ ദിവസവും 

അപ്പോഴേക്കും ചായകുടിച്ചു കഴിഞ്ഞ രാമൻ നായർ മറുപടി ഒന്നും പറയാതെ പൈസയും നൽകി വീട്ടിലേയ്ക്കു നടന്നു മഴ ചന് ചനെ നില്കുന്നു എന്നാലും വലിയ കുഴപ്പമില്ല ,, നടത്തത്തിനിടയിൽ ഓരോ ഓരോ ചിന്തകൾ മനസ്സിലേയ്ക്ക് അരിച്ചു കയറുന്നു ,, കൂടെ ഒരു ഭയവും ,, നാളെ പോയി ഒന്ന് ഷുഗർ ചെക്ക് ചെയ്താലോ ?? അതുപോലെ ദിവസവും രാവിലെ കുടിക്കുന്ന ചായയിൽ മധുരം കുറക്കണം 

ചിന്തിച്ചു നടന്നു വീടെത്തിയതറിഞ്ഞില്ല !! ഭാര്യ അടുക്കളയിൽ ആണ് എന്ന് തോന്നുന്നു ,, എടേ ഞാൻ എത്തി ഉമ്മറത്ത് കയറുന്നതിനിടയിൽ രാമൻ നായർ വിളിച്ചു പറഞ്ഞു ,, ഉടനെ തന്നെ അടുക്കളയിൽ നിന്നും ഭാര്യയുടെ ചോദ്യം എത്തി " ചായ എടുക്കട്ടേ ?" ,,, വേണ്ട, ആ ദിവാകരന്റെ കടയിൽ നിന്നും കുടിച്ചു ,, ഉടുത്തിരിക്കുന്ന സാരിയുടെ തുമ്പിൽ പിടിച്ചു മുഖം തുടച്ചു കൊണ്ട് ഭാര്യ പുറത്തേയ്ക്കു വന്നു ,, 

ഭാര്യ : പെൺകുട്ടികൾ രണ്ടും വന്നോ ? 
രാമൻ നായർ : ഉം 
ഭാര്യ : പാവം ഒരുപാടു നരകിച്ചാണ് പോയത് ,, എന്തായാലും പെണ്മക്കളെ രണ്ടിനെയും നല്ല നിലയിൽ കെട്ടിച്ചുവിടാൻ പറ്റിയല്ലോ ,, ആ രമണിയുടെ കാര്യം ഓർക്കുമ്പോഴാണ് വിഷമം അവൾ ഒറ്റക്കായി,, എത്രകാലമായി കിടന്ന കിടപ്പിൽ കിടന്നാണ് ഇപ്പോൾ മരിച്ചത് ,, ആ പെണ്ണ് ഒറ്റയ്ക്കല്ലേ ഇത്രയും കാലം അവനെ നോക്കിയത് ,, ഇനി പെൺകുട്ടികളിൽ ആരെങ്കിലും അവളെ കൂടെ കൊണ്ടുപോകുമായിരിക്കും  
  
രാമൻ നായർ : എടീ നമുക്കും മധുരം ഉപയോഗിക്കുന്നത് കുറയ്ക്കണം , എനിക്കും ഇനി മുതൽ വിത്തൗട്ട് ചായ മതി , നാളെ പോയൊന്നു ഷുഗർ ചെക്ക് ചെയ്യണം 

ഭാര്യ : ഹോ ! ഒടുവിൽ എന്തയാലും ദൈവം നല്ലതു തോന്നിപ്പിച്ചല്ലോ ,, എത്ര കാലമായി ഞാൻ പറയുന്നു, എന്തായാലും നന്നായി,, പോകുമ്പോൾ പ്രഷറും കൂടിയൊന്നു ചെക്ക് ചെയ്യണം ,, അപ്പുറത്തെ മാലതി പറയുന്നുണ്ടായിരുന്നു അവരുടെ വീട്ടിൽ മരുമോൻ വന്നപ്പോൾ ഷുഗറു ചെക്ക് ചെയ്യുന്ന ഒരു മെഷിൻ കൊണ്ടുവന്നു കൊടുത്തു അത്രേ ,, ഒരു പേനയുടെ അത്രയേ ഉള്ളു , നമുക്കും അതുപോലെ ഒന്ന് വാങ്ങണം 

രാമൻ നായർ : ഉം ,, വാങ്ങാം

ഭാര്യ: ഇന്നെലയും സീരിയലിൽ പത്മാവതി ഭർത്താവിനോട് പറയുന്നുണ്ടായിരുന്നു മധുരം കഴിക്കരുത് എന്ന് ,, ഇന്നലെ കണ്ട സിനിമയിലും , തിലകന്റെയടുത്തു ഭാര്യ പറയുന്നുണ്ട് ഷുഗർ കൂടുതലാണ് മധുരം കഴിക്കരുത് എന്ന് ,, നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം അല്ലെങ്കിൽ പിന്നെ ഇൻസുലിൻ കുത്തിവെയ്‌ക്കേണ്ടി വരും 

---- അടുത്ത ദിവസം രാവിലെ ----

കുളിച്ചൊരുങ്ങി രാമൻ നായർ പുറത്തേക്കിറങ്ങുന്നു ,, 

ഭാര്യ: നിങ്ങൾ ആശുപത്രി വരെ പോകണ്ട ,, ആ രമേശ് ഡോക്ടറിൻറെ വീട്ടിലോട്ടു ചെന്നാൽ മതി , രാവിലെ ആളവിടെ ഉണ്ടാകും 

രാമൻ നായർ: ഉം, 

ഡോക്ടറിന്റെ വീട്ടിലെത്തി ,, മുറ്റത്തു മെഡിസിന് പഠിക്കുന്ന മകൻ ബൈക്ക് തുടച്ചു കൊണ്ട് നിൽക്കുന്നുണ്ട് 

രാമൻ നായർ: മോനെ അച്ഛനുണ്ടോ ?

പയ്യൻ : ഇല്ല അങ്കിളേ അച്ഛൻ രാവിലെ തന്നെ എവിടേക്കോ പോയി ,, എന്താ കാര്യം 

രാമൻ നായർ : ഒന്ന് ഷുഗർ ചെക്ക് ചെയ്യണം ആയിരുന്നു 

പയ്യൻ : എന്തിനാ അങ്കിളേ വെറുതെ ഷുഗർ ചെക്ക് ചെയ്യുന്നത് ,, ഷുഗറിന്റെ മരുന്ന് കഴിക്കുന്നുണ്ടോ 

രാമൻ നായർ : ഇല്ല ഇതുവരെ ഇല്ല ,, പിന്നെ പ്രായമായി വരികയല്ലേ ,, ഷുഗറും പ്രഷറും ഒക്കെ ഒന്ന് ചെക്ക് ചെയ്തേക്കാം എന്ന് വിചാരിച്ചു 

പയ്യൻ : അങ്കിളേ ,, ഇപ്പൊ ഡയബറ്റിക് അല്ല എങ്കിൽ ,, അതിന്റെ മരുന്ന് കഴിക്കാതിരിക്കുന്നതാണ് നല്ലതു ,, ഷുഗർ അളവ് രക്തത്തിൽ കൂടിയും കുറഞ്ഞും ഇരിക്കും ,, അതൊരു രോഗമൊന്നും അല്ല, അതിനെ ഒരു രോഗം ആക്കി പ്രചരിപ്പിച്ചു ജനങ്ങളെകൊണ്ട് അതിന്റെ മരുന്ന് മേടിപ്പിച്ചു കഴിപ്പിക്കുന്നതു വലിയ ഒരു മരുന്ന് മാഫിയയുടെ പണിയാണ് ,, 

ഈ കഴിക്കുന്ന മരുന്നുകൾ നമ്മുടെ കരളിന്റെയും പാൻക്രിയാസിന്റെയും ഒക്കെ പ്രവർത്തനം തകരാറിലാക്കും ,, പിന്നീടാണ് നമുക്ക് ശരിക്കും ഡയബറ്റിക് വരുന്നത് ,, 

അതിനെ തുടർന്ന് നമുക്ക് ഇൻസുലിൻ കുത്തിവെയ്‌ക്കേണ്ടി വരും അതോടു കൂടി കാലും കയ്യും ഒക്കെ മുറിച്ചു കളയേണ്ടി വരും ,, 

ഇന്ന് വരെ ഷുഗറിന്റെ മരുന്ന് കഴിച്ചു ഡയബറ്റിക് എന്ന രോഗം മാറിയതായി അറിയാമോ ,, നമ്മൾ മലയാളികളെ മുഴുവനും മരുന്ന് മാഫിയ പറ്റിക്കുകയാണ് ,, സിനിമയിലും സീരിയലിലും ഒക്കെ ഷുഗറിനെ കുറിച്ച് കാണിക്കുന്നത് അഭിമാന കരമായ രോഗം പോലെയാണ് ,, 

ഇതിന്റെ പിന്നിലെല്ലാം ആയിരക്കണക്കിന് കോടികൾ കൊയ്യുന്ന മാഫിയകളുണ്ട് ,,

ആദ്യം വെറുതെ കൊക്കോ കോളയും പെപ്‌സിയുമെല്ലാം വാരി കോരി കുടിച്ചു നമ്മുടെ ശരീരത്തിലെ ഷുഗർ നില നമ്മൾ തന്നെ തകരാറിലാക്കും ,, പിന്നെ ഷുഗറിന് മരുന്ന് കഴിക്കാൻ തുടങ്ങും ,, മരുന്ന് കഴിച്ചു തുടങ്ങുന്നതോടെ കരളും പാൻക്രിയാസും തകരും ,, അങ്ങനെ കേരളത്തിലെ ഓരോരുത്തരയെയും അവരറിയാതെ കൊന്നുകൊണ്ടിരിക്കയാണ് !! 

നമ്മൾ മലയാളികൾക്ക് ഒരു കിലോ അരിയുടെ വില അറിയില്ലെങ്കിലും ഷുഗറും പ്രഷറും എത്ര അളവിലാണ് കൂടുതലെന്നും കുറവെന്നും കാണാപ്പാഠമാണ് 

അത് പോലെ തന്നെ വിത്തൗട്ട് ചായ എന്ന ഒരു പരിപാടി മറ്റേതെങ്കിലും സംസ്‌ഥാനങ്ങളിൽ കണ്ടിട്ടുണ്ടോ ?? ഇല്ല , അത് കേരള ജനത എത്രത്തോളം വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്ററ്വും വലിയ തെളിവാണ്, 

എല്ലാം അറിയാവുന്നവർ എന്ന അഹങ്കാരത്തിൽ, ക്രോസിനും പാരസെറ്റമോളും ഒക്കെ വാങ്ങിവെച്ചു സ്വയം ചികില്സിക്കുന്ന മലയാളി എന്ന മണ്ടൻ സ്വയം അറിയാതെ അഭിമാനത്തോടെ ഏറ്റുവാങ്ങേണ്ടിവന്ന ആരോഗ്യ  ദുരന്തത്തിന്റെ ഓർമപ്പെടുത്തലാണ്  നമ്മൾ ദിവസേന ഉരുവിടുന്ന  "വിത്തൗട്ട് ചായ" എന്ന ആ വാക്ക്.

: ആർസ :

No comments:

Post a Comment