Monday 22 January 2024

രാമ ക്ഷേത്രം നിർമ്മിച്ചത് ബാബറിന്റെ പുരയിടത്തിൽ ആണോ ??

 രാമ ക്ഷേത്രം നിർമ്മിച്ചത് ബാബറിന്റെ പുരയിടത്തിൽ ആണ് എന്ന് വാദിക്കുന്ന ആട്ടിൻ കുട്ടികളും ആട്ടിടയൻമാർ അറിയാൻ, രാമക്ഷേത്ര ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം 

ശ്രീരാമ ചന്ദ്രൻ ബാബർ വെത്യാസ
രാമൻ ജനിച്ചത് അയോധ്യയിൽ ബാബർ ജനിച്ചത് ഉസ്‌ബെക്കിസ്താനിൽബാബർ വിദേശി, രാമൻ സ്വദേശി
രാമൻ ജനിച്ചത് BC 5114ബാബർ ജനിച്ചത് 1483 ൽബാബർ ജനിച്ചത് രാമൻ ജനിച്ചു ഏകദേശം 6500 വർഷങ്ങൾക്കു ശേഷം
പുരാതന രാമക്ഷേത്രം നിർമ്മിച്ചത് ഏകദേശം 1000 BC മുതൽ 300 BC ക്കിടയിൽ ബാബറി മസ്ജിത്ത് നിർമ്മിച്ചത് 1528 ൽ ബാബറി മസ്‌ജിത് നിർമ്മിച്ചത് ഏകദേശം 1800 വർഷം പഴക്കമുള്ള രാമക്ഷേത്രം തകർത്തതിനു മുകളിലായി

അയോദ്ധ്യ രാമ ജന്മ ഭൂമി തർക്കത്തിന്റെ ചരിത്രം ::

വർഷം 

1853 -  കാലങ്ങളായി നിലനിന്നു പോന്നിരുന്ന അയോദ്ധ്യ രാമ ക്ഷേത്ര നിർമാണ ആവശ്യം കലാപമായി മാറുന്നു 

1859 - കലാപം നടന്നു ആറു വർഷത്തിനുള്ളിൽ ബ്രിട്ടീഷുകാർ അയോദ്ധ്യ തർക്ക ഭൂമിയെ രണ്ടായി തിരിച്ചു വേലി കെട്ടുന്നു 

1885 - രാമ ക്ഷേത്ര ഭൂമിയിൽ മേൽക്കൂര കെട്ടാൻ അനുവാദം ചോദിച്ചു മഹന്ത് രഘുബർ ദാസ് ഫാസിയാബാദ് ജില്ലാ കോടതിയിൽ നൽകിയ ഹർജി കലാപ സാധ്യത മുന്നിൽ കണ്ടു തള്ളുന്നു 

1949 - രാമ ക്ഷേത്ര ഭൂമിയിൽ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനോടൊപ്പം ഗോപാൽ സിംഗ് വിശാരദ് ആരാധന നടത്താനുള്ള അനുവാദത്തിനായി ഫാസിയാബാദ് ജില്ലാ കോടതിയെ സമീപിക്കുന്നു. അതേസമയം ഹാഷിം അൻസാരി എന്നയാൾ വിഗ്രഹം തർക്ക ഭൂമിയിൽ നിന്ന് മാറ്റണം എന്ന ആവശ്യവുമായി കോടതിയിൽ എത്തുന്നു. തുടർന്ന് സർക്കാർ തർക്ക ഭൂമി അടച്ചു പൂട്ടുന്നു, എങ്കിലും  പൂജാരിമാർക്കു പൂജ ചെയ്യാനുള്ള അനുവാദം നൽകുന്നു 

1961 - അയോദ്ധ്യ തർക്ക ഭൂമി തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ടു സുന്നി വഖഫ് ബോർഡ് ഫാസിയാബാദ് ജില്ലാ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യുന്നു 

1980 - രാമ ജന്മഭൂമിയിൽ  ക്ഷേത്ര നിർമാണം അനുവദിപ്പിച്ചു കിട്ടാനായി വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്നു 

1986 - ഹരിശങ്കർ ദുബൈ നൽകിയ ഹർജിയിൽ തർക്ക ഭൂമി ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ വിട്ടുകൊടുക്കാൻ അയോദ്ധ്യ ജില്ലാ കോടതി വിധിക്കുന്നു, തുടർന്ന് മുസ്ലീമുകൾ ചേർന്ന് ബാബ്‌റി മോസ്‌ക് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു  

1989 - വിശ്വ ഹിന്ദു പരിഷത് ബാബ്‌റി മസ്ജിദിനടുത്തായി രാമ ക്ഷേത്ര ശിലാന്യാസം നടത്തുന്നു, തുടർന്ന് ബാബ്‌റി മസ്ജിദ് മാറ്റി സ്ഥാപിക്കാനുള്ള ഹർജി അടക്കം മറ്റു ഹർജികളും ഹൈകോടതിയിലേയ്ക്ക് മാറ്റുന്നു 

1990 - എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ബി ജെ പി ഗുജറാത്തിലെ സോംനാഥിൽ നിന്നും അയോധ്യയിലേയ്ക്ക് രഥ യാത്ര നടത്തുന്നു 

1992 - ശിവസേന, വിശ്വ ഹിന്ദു പരിഷത് , ബി ജെ പി നേതാക്കന്മാരുടെ നേതൃത്വത്തിൽ കർസേവകർ ബാബറിമസ്ജിദ് പൊളിക്കുന്നു 

2002 - ഇസ്ലാമിക സംഘടന പ്രവർത്തകർ സബർമതി എക്സ്പ്രസിന്  തീവെച്ചു കർസേവകരെ കൊല്ലുന്നു, തുടർന്ന് ഗുജറാത്ത് കലാപം പൊട്ടി പുറപ്പെടുന്നു 

2003 - ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തർക്ക ഭൂമിയിൽ സർവ്വേ നടത്തി പുരാതന ഹിന്ദു ക്ഷേത്ര അവശിഷ്ടങ്ങൾ മസ്ജിദ് നിന്നിരുന്ന തറയിൽ നിന്നും കണ്ടെടുക്കുന്നു 

2010 - അലഹബാദ് ഹൈക്കോടതി തർക്ക ഭൂമിയെ മൂന്നായി പിരിച്ചു, ഹിന്ദു മഹാസഭ, മുസ്ലിം വഖഫ് ബോർഡ്, നിർമോഹി അഖാര എന്നിവർക്കായി നൽകുന്നു 

2011 - മൂന്നു വിഭാഗവും സുപ്രീം കോടതിയെ സമീപിക്കുന്നു തുടർന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു.

2019 - വിശദമായ വാദ പ്രതി വാദങ്ങളുടെയും ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും 2 .77 ഏക്കർ വരുന്ന തർക്ക ഭൂമി രാമ ക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുക്കാനും, മസ്ജിദ് നിർമിക്കാൻ 5 ഏക്കർ സ്ഥലം മറ്റൊരു സ്ഥലത്തു അനുവദിക്കാനും സുപ്രീം കോടതി വിധിച്ചു 

2020 - പ്രധാന മന്ത്രി നരേന്ദ്ര മോഡി പുതിയ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്തുന്നു 

2024 - നരേന്ദ്ര മോഡി രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നു