Saturday 10 September 2022

ബിരിയാണിയും ബീഫും പിന്നെ മണ്മറയുന്ന കേരള സംസ്കാരവും

 ബിരിയാണിയും ബീഫും പിന്നെ മണ്മറയുന്ന കേരള സംസ്കാരവും 


വർഗീയ ഹിന്ദു : 

നമസ്കാരം സഖാവെ, കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയെ ഇസ്ലാമിക തീവ്രവാദികൾ അവരുടെ വരുതിയിലാക്കിയിരിക്കുകയാണ് എന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ 

മതേതര ഹിന്ദു സഖാവ് : 

എടോ .. തന്നെപ്പോലുള്ള വർഗീയ വാദികൾ ഇങ്ങനെ പലതും പറഞ്ഞു പരത്തും ,, ഞങ്ങളുടെ പ്രസ്ഥാനം ജാതി മത വിശ്വാസങ്ങൾക്ക് അതീത മായുള്ള ഒരു പ്രസ്ഥാനമാണ് 

വർഗീയ ഹിന്ദു : 

നിങ്ങളുടെ മതേതരത്വം ഒക്കെ ഇന്നാട്ടിലെ എല്ലാവർക്കും അറിയാം , ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്നതല്ലേ നിങ്ങളുടെ മതേതരത്വം 

ഇപ്പൊ നിങ്ങൾ വന്നു വന്നു കേരള ജനതയുടെ സംസ്കാരം തന്നെ മാറ്റിമറിക്കാനുള്ള ശ്രമത്തിലാണല്ലോ ??

മതേതര ഹിന്ദു സഖാവ് : എന്തൊക്കെ പൊട്ടത്തരങ്ങളാടോ താൻ പറയുന്നത് , കേരള സംസ്കാരം തകർക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടി എന്ത് ചെയ്തു എന്നാ ??

വർഗീയ ഹിന്ദു : നിങ്ങൾ കുറച്ചു കാലമായി ബിരിയാണി ചലഞ്ചും ബീഫ് ഫെസ്റ്റിവലും ഒക്കെ നടത്തി കേരള സംസ്കാരം ഇല്ലാണ്ടാക്കാൻ ശ്രമിക്കുകയല്ലേ ??

മതേതര ഹിന്ദു സഖാവ് : 

തനിക്കു വെളിവ് നഷ്ടപ്പെട്ടോ ? ബീഫും, ബിരിയാണിയും കേരള സംസ്കാരത്തിന്റെ ഭാഗമല്ലേ , കേരളീയരുടെ ഇഷ്ട ഭക്ഷണം പൊറോട്ടയും ബീഫും അല്ലെ ... പിന്നെ എങ്ങനെയാടോ ബീഫ് ഫെസ്റ്റിവൽ കേരളത്തിന്റെ സംസ്കാരത്തിനെ തകർക്കുന്നത് 

വർഗീയ ഹിന്ദു : 

എന്റെ പൊന്നു സഖാവെ ... ഇസ്ലാമിക തീവ്രവാദികളുടെ കയ്യിലെ കളിപ്പാവകളാണ് നിങ്ങൾ ,,, ആരാണ് പറഞ്ഞത് ബീഫും പൊറോട്ടയുമാണ് കേരളീയരുടെ ഇഷ്ട ഭക്ഷണം എന്ന്

ഇതൊക്കെ ഇറച്ചു വെട്ടു മാഫിയ കാലങ്ങളായി നടത്തിയ പ്രചാരണങ്ങളുടെ ഭാഗമായി മലയാളികളുടെ മേൽ അടിച്ചേല്പിക്ക പെട്ട ഭക്ഷണം അല്ലെ??

കേരളീയരുടെ ഇഷ്ട ഭക്ഷണം കപ്പയും മീൻകറിയും ആയിരുന്നു ... നിങ്ങൾ ഇന്ന് നടത്തുന്ന ബിരിയാണി ചലഞ്ചിന് പകരം പണ്ട് നടത്തിയിരുന്നത് കഞ്ഞി സദ്യ ആയിരുന്നു, 

അവിയലും, സാമ്പാറും , ഇഞ്ചിക്കറിയും, പുളിശോരിയും , കാളനും ഓലനും ഒക്കെ കേരളത്തിന്റെ തനതായ ഭക്ഷണ വിഭവങ്ങളാണ് 

ഇന്ന് ഹോട്ടലുകളിലെല്ലാം ഊണിനു പകരം , ബിരിയാണിയും , ബീഫും , കുഴിമന്തിയും , അൽഭാമും, ഷെവർമയും ഒക്കെ യല്ലേ സർവസാധാരണമായി കിട്ടുന്നത് ,,, കേരളയത്തിൽ ഇന്ന് അറബി , യെമനി , തുർക്കി  തുടങ്ങിയ രാജ്യങ്ങളുടെ റസ്റ്റോറന്റുകൾ എവിടെയും കാണാൻ സാധിക്കില്ലേ ?? 

ഇങ്ങനെ പതിയെ പതിയെ നമ്മുടെ ഭക്ഷണ സംസ്കാരം ഇല്ലാതാക്കി ,, ഇസ്ലാമിക ഭക്ഷണ രീതികൾ കേരളത്തിൽ അടിച്ചേൽപ്പിക്കുകയാണ് ,,, 

വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല പക്ഷെ അതിനോടൊപ്പം നമ്മുടെ അടിസ്ഥാന ഭക്ഷണ രീതി നിലനിർത്തണം , ഭക്ഷണവും വേഷ വിധാനവും ഒരു സംസ്കാരത്തിന്റെ അടിസ്ഥാനമാണ് ,,

കേരളത്തിൽ നിന്ന് മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയിവരാൻ തുടങ്ങിയതിനു ശേഷമല്ലേ ഇസ്ലാമിക വേഷമായ നീണ്ട കുപ്പായം മാക്സി എന്ന പേരിൽ മലയാളി സ്ത്രീകളിലേയ്ക്ക് പ്രചരിപ്പിച്ചതു 

ഇതിനെല്ലാം ഇവർ ഉപയോഗിക്കുന്നത് സിനിമയെയും സീരിയലിനെയും ഒക്കെ യാണ് ,, അതിലെ നടിമാർ ഉപയോഗിച്ച് അവരിലൂടെ പ്രൊമോട്ട് ചെയ്തു ഇങ്ങനെ പലതും കേരളത്തിൽ മലയാളി അറിയാതെ അവന്റെ ജീവിത രീതിയുടെ ഭാഗമാക്കി 

അത് പോലെ തന്നെ ബീഫിന്റെ പ്രൊമോഷനും ...

ഇന്ന് കേരളത്തിൽ ഇറങ്ങുന്ന എല്ലാ സിനിമകളിലും ഒരു വിധമുള്ള ജനപ്രിയ പരിപാടികളിലും ബീഫിനെ പ്രൊമോട്ട് ചെയ്യുന്ന ഒരു സീനെങ്കിലും ഉണ്ടാകും   ??

ബീഫ് പ്രൊമോഷന് വേണ്ടി ഇറച്ചി വെട്ടു മാഫിയ കോടികളാണ് ചിലവഴിക്കുന്നത് കാരണം ഒരു പൈസ പോലും ടാസ്ക് കൊടുക്കാതെ ആയിരക്കണക്കിന് കോടി രൂപയാണ് ഓരോ വർഷവും ഇറച്ചി വെട്ടുകാരന്റെ പോക്കറ്റിൽ വീഴുന്നത് ,, അതോടൊപ്പം കേരളത്തിന്റെ ഭക്ഷണ സംസ്കാരം തകർത്തു പൂർണമായും മാംസം ഭക്ഷിക്കുന്ന അറബി സംസ്കാരം കൊണ്ട് വരുക ,,, ഇത് തന്നെയാണ് ഇസ്ലാമിക തീവ്രവാദികൾ കാശ്മീരിലും ചെയ്തത് ,, പല വിധത്തിലുള്ള സസ്യാഹാരങ്ങളും കശ്മീരിന്റെ തനതായ പച്ചക്കറികൾ കൊണ്ടുള്ള കറികളും സുലഭമായി ഉപയോഗിച്ചിരുന്ന കാശ്മീരികളുടെ പുതിയ തലമുറയ്ക്ക് ബീഫും മട്ടനും ചിക്കനും ഒക്കെ മാത്രമേ ഇന്ന് അറിയാവൂ ... 

അതെ അവസ്ഥയിലേയ്ക്ക് കേരളവും മാറുകയാണ് ,, കേരളത്തിന്റെ തനതായ പല കറികളും പുതു തലമുറയ്ക്ക് അന്യമായി കഴിഞ്ഞു ,,, അപ്പവും , പുട്ടും കടലക്കറിയുമൊക്കെ മാറി ഇപ്പോൾ പൊറോട്ടയ്‌ക്കും കുബൂസിനും ഒക്കെ യാണ് മലയാളി യുവ തലമുറയുടെ ഇഷ്ട ഭക്ഷണം  ,,, ഇതിനെല്ലാം ചൂട്ടു പിടിച്ചു മുന്നേ നടക്കാൻ മണ്ടന്മാരായ നിങ്ങൾ കുറെ സഖാക്കന്മാരും 

മതേതര ഹിന്ദു സഖാവ് : 

എന്തൊക്കെ അബദ്ധങ്ങളാണ് നിങ്ങളീ പറയുന്നത് , എന്ത് കഴിക്കണം എന്നത് ഒരു പൗരന്റെ അവകാശമാണ് ,, നിങ്ങൾ ഭക്ഷണത്തിൽ പോലും വർഗീയം കലർത്തുകയാണ് ... ഇസ്ലാമിക സംസ്കാരത്തിലെ ഭക്ഷണത്തിനെന്താണ് കുഴപ്പം 

വർഗീയ ഹിന്ദു : 

കുഴപ്പം ഒന്നും ഇല്ല നാടോടികളായിരുന്ന അറബികൾ കൃഷി വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത കാലത്തു കൂടെ നടക്കുന്ന മൃഗങ്ങളെ അറുത്തു ചുട്ടു തിന്നു വിശപ്പ് മാറ്റിയിരുന്നു ,, ഇന്നവർ പച്ചക്കറികളും ധാന്യവും ഉത്പാദിപ്പിച്ചു ഭക്ഷിക്കുന്ന സ്ഥിരതാമസ സമൂഹത്തിനോടൊപ്പമാണ് , അപ്പോൾ അവർ മാംസ ഭക്ഷണം ഉപേക്ഷിച്ചു സസ്യ ഭക്ഷണം കൂടുതൽ ഉപയോഗിക്കുയല്ലേ വേണ്ടത് .. 

അതുപോലെ തന്നെ മാംസ ഭക്ഷണം കഴിക്കുന്ന ജനതയുടെ ജീവിതകാലം സസ്യ ഭക്ഷണം ക്ഷിക്കുന്ന ജനതയെക്കാൾ കുറവാണു ,, ചൈന പോലുള്ള രാജ്യങ്ങളിൽ എന്തിനെയും വെട്ടിത്തിന്നു ജീവിക്കുന്നതിന്റെ ഫലമല്ലേ നമ്മൾ ഇന്ന് അനുഭവിക്കുന്ന കൊറോണയും അതുപോലുള്ള പുതിയ പുതിയ വൈറസുകളും ..

ഗോ ഹത്യ ഭാരത സംസ്കാരത്തിൽ നിന്ത്യവും നിഷിദ്ധവുമായ ഒന്നായാണ് കണക്കാക്കുന്നത് അതുകൊണ്ടു തന്നയാണ് പശുവിനെ കൊല്ലുന്നത് നിരോധിക്കണം എന്ന് നമ്മുടെ ഭരണ ഘടനയിൽ തന്നെ എഴുതി വെച്ചിരിക്കുന്നത് ,, എന്നാൽ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ കേരളത്തിലാണ് ബീഫ് ഒരു നിയന്ത്രണവും ഇല്ലാതെ ഇത്രയും സർവസാധാരണമായി ഉപയോഗിക്കുന്നത് ,, 

അതുപോലെ തന്നെ ഹിന്ദു ആചാരങ്ങളെയും ... പണ്ട് മലയാളികളെല്ലാം ഓണം ആഘോഷിക്കുമായിരുന്നു പക്ഷെ ഇന്നത് ഹിന്ദു വിന്റെ മാത്രം ആചാരമായി ഓണം മാറുകയാണ് ... തിരുവോണ ദിവസം ടൂറ് പോകുന്ന അഹിന്ദുക്കളുടെ എണ്ണം കൂടി വരുകയാണ് ,,, തിരുവോണ സദ്യയിൽ പോലും മാംസാഹാരം ഉൾപ്പെടുത്തണം എന്ന് പലരും അഭിപ്രായം പറയാൻ തുടങ്ങിയിട്ടുണ്ട് ,,, തിരുവാതിരക്കളിയെ അവഹേളിക്കുന്ന തരത്തിൽ പല പരിപാടികളും ആൾക്കാർ അവതരിപ്പിക്കുന്നു ,, 

ഇതെല്ലാം ഹിന്ദുവിനെതിരെയുള്ള സംഘടിത ആക്രമണം അല്ല എന്ന് പറയാൻ നിങ്ങളെ പോലുള്ള കമ്മികൾക്കു മാത്രമേ കഴിയു ,,, അല്ലേലും കമ്മ്യുണിസ്റ്റ് കാരൻ ഒരു കാര്യം മലസ്സിലാക്കി കഴിയുമ്പോഴേയ്ക്കും ഒരുപാട് വൈകിയിട്ടുണ്ടാകും ...

::: ആർസ :::