Wednesday 22 July 2020

പെട്രോൾ വിലയെ വിമർശിക്കുന്നവർ അറിയാൻ !!

പെട്രോൾ വില കൂടുമ്പോൾ ഉടൻ തന്നെ,,  സർക്കാർ ജനങ്ങളുടെ പോക്കേറ്റടിച്ചു, ജനങ്ങളെ പിഴിഞ്ഞു എന്നൊക്കെ പറഞ്ഞു അലമുറയിട്ടു കരയുന്നവരോട് ഒരു സംശയം ചോദിച്ചോട്ടെ ..
രാജ്യത്തെ സാമ്പത്തിക ചിലവുകൾ നടത്താനുള്ള വരുമാനം സർക്കാരുകൾ എങ്ങനെ സമാഹരിക്കണം, മുൻ സർക്കാരുകൾ ലോകബാങ്കിൽ നിന്നും ഏഷ്യൻ ഡെവലൊപ്മെന്റ് ബാങ്കിൽ നിന്നും ഒക്കെ കടം എടുത്തു ഭരിച്ചു മുടിച്ചപോലെ കണ്ണും അടച്ചു കടം മേടിച്ചാൽ മതിയോ 
കൊറോണയും പ്രകൃതി ദുരന്തവും ഒക്കെ ഉണ്ടാകുമ്പോൾ സംസ്ഥാന സർക്കാരുകൾ കേന്ദ്ര ഫണ്ട് ഇനിയും വേണം ഇനിയും വേണം എന്ന് പറഞ്ഞു കരയുമ്പോൾ പണം എവിടുന്ന് എടുത്തു തരും 
സർക്കാർ എന്ന് പറയുന്നത് ജനങ്ങളാണ് അല്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടിയാണു സർക്കാർ , ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന പണമാണ് ജനങ്ങൾക്കും രാജ്യ സുരക്ഷക്കും വേണ്ടി ചിലവാക്കുന്നത്.
പെട്രോൾ വിലയെ വിമർശിക്കുന്ന തീവ്രവാദ സംഘടനകളും മിഷനറി സംഘടനകളും ഇത് വരെ വിചാരിച്ചിരുന്നത് സർക്കാരും ജനങ്ങളും വേറെ വേറെ ആണെന്നാണ് , അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാർ അഴിമതി കാണിച്ചാലും രാജ്യത്തിൻറെ പണം ധൂർത്തടിച്ചാലും, ജനങ്ങളുടെ പണം സ്വന്തം സ്വിസ്സ് ബാങ്ക് അക്കൗണ്ടിൽ കൊണ്ടിട്ടാലും ഇവർക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു, ഇവരുടെ ആവശ്യം ഒന്നുമാത്രം, ഞങ്ങളുടെ പണത്തിൽ നിന്നും സർക്കാരുകൾ ടാക്സ് പിരിക്കരുത് , പെട്രോൾ വില കൂട്ടരുത്, ഞങ്ങളുടെ വിദേശ ഫണ്ടുകളും കള്ളപ്പണവും ഒന്നും സർക്കാർ ശ്രദ്ധിക്കാൻ പാടില്ല 
സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിക്കാതിരുന്നാൽ ഞങ്ങൾ നിങ്ങൾ രാഷ്ട്രീയ ക്കാരെ വിമർശിക്കുക പോലും ഇല്ല, സർക്കാരിന് പണം ഇല്ലെങ്കിൽ എവിടുന്നെങ്കിലും കടം മേടിക്കണം, രാജ്യത്തെ ജനങ്ങളിൽ നിന്നും പിരിക്കാൻ പാടില്ല. പക്ഷെ നാട്ടിലെ ജനങ്ങളായ ഞങ്ങൾക്കു റോഡ്വേണം, ജോലി വേണം, പ്രകൃതി ദുരന്തമുണ്ടായാൽ സാമ്പത്തിക സഹായം വേണം, സബ്സിഡി വേണം, കടം എഴുതി തള്ളണം, സൗജന്യ വിദ്യാഭ്യാസം വേണം, സൗജന്യ ചികിത്സ വേണം, അങ്ങനെ ഞങ്ങൾക്ക് എല്ലാം വേണം പക്ഷെ ഒരു ചില്ലിക്കാശുപോലും ഒരാളിന്റെ കയ്യിൽ നിന്നും പിരിക്കാൻ പാടില്ല..

നല്ല തമാശ !!