Wednesday 22 July 2020

പെട്രോൾ വിലയെ വിമർശിക്കുന്നവർ അറിയാൻ !!

പെട്രോൾ വില കൂടുമ്പോൾ ഉടൻ തന്നെ,,  സർക്കാർ ജനങ്ങളുടെ പോക്കേറ്റടിച്ചു, ജനങ്ങളെ പിഴിഞ്ഞു എന്നൊക്കെ പറഞ്ഞു അലമുറയിട്ടു കരയുന്നവരോട് ഒരു സംശയം ചോദിച്ചോട്ടെ ..
രാജ്യത്തെ സാമ്പത്തിക ചിലവുകൾ നടത്താനുള്ള വരുമാനം സർക്കാരുകൾ എങ്ങനെ സമാഹരിക്കണം, മുൻ സർക്കാരുകൾ ലോകബാങ്കിൽ നിന്നും ഏഷ്യൻ ഡെവലൊപ്മെന്റ് ബാങ്കിൽ നിന്നും ഒക്കെ കടം എടുത്തു ഭരിച്ചു മുടിച്ചപോലെ കണ്ണും അടച്ചു കടം മേടിച്ചാൽ മതിയോ 
കൊറോണയും പ്രകൃതി ദുരന്തവും ഒക്കെ ഉണ്ടാകുമ്പോൾ സംസ്ഥാന സർക്കാരുകൾ കേന്ദ്ര ഫണ്ട് ഇനിയും വേണം ഇനിയും വേണം എന്ന് പറഞ്ഞു കരയുമ്പോൾ പണം എവിടുന്ന് എടുത്തു തരും 
സർക്കാർ എന്ന് പറയുന്നത് ജനങ്ങളാണ് അല്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടിയാണു സർക്കാർ , ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന പണമാണ് ജനങ്ങൾക്കും രാജ്യ സുരക്ഷക്കും വേണ്ടി ചിലവാക്കുന്നത്.
പെട്രോൾ വിലയെ വിമർശിക്കുന്ന തീവ്രവാദ സംഘടനകളും മിഷനറി സംഘടനകളും ഇത് വരെ വിചാരിച്ചിരുന്നത് സർക്കാരും ജനങ്ങളും വേറെ വേറെ ആണെന്നാണ് , അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാർ അഴിമതി കാണിച്ചാലും രാജ്യത്തിൻറെ പണം ധൂർത്തടിച്ചാലും, ജനങ്ങളുടെ പണം സ്വന്തം സ്വിസ്സ് ബാങ്ക് അക്കൗണ്ടിൽ കൊണ്ടിട്ടാലും ഇവർക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു, ഇവരുടെ ആവശ്യം ഒന്നുമാത്രം, ഞങ്ങളുടെ പണത്തിൽ നിന്നും സർക്കാരുകൾ ടാക്സ് പിരിക്കരുത് , പെട്രോൾ വില കൂട്ടരുത്, ഞങ്ങളുടെ വിദേശ ഫണ്ടുകളും കള്ളപ്പണവും ഒന്നും സർക്കാർ ശ്രദ്ധിക്കാൻ പാടില്ല 
സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിക്കാതിരുന്നാൽ ഞങ്ങൾ നിങ്ങൾ രാഷ്ട്രീയ ക്കാരെ വിമർശിക്കുക പോലും ഇല്ല, സർക്കാരിന് പണം ഇല്ലെങ്കിൽ എവിടുന്നെങ്കിലും കടം മേടിക്കണം, രാജ്യത്തെ ജനങ്ങളിൽ നിന്നും പിരിക്കാൻ പാടില്ല. പക്ഷെ നാട്ടിലെ ജനങ്ങളായ ഞങ്ങൾക്കു റോഡ്വേണം, ജോലി വേണം, പ്രകൃതി ദുരന്തമുണ്ടായാൽ സാമ്പത്തിക സഹായം വേണം, സബ്സിഡി വേണം, കടം എഴുതി തള്ളണം, സൗജന്യ വിദ്യാഭ്യാസം വേണം, സൗജന്യ ചികിത്സ വേണം, അങ്ങനെ ഞങ്ങൾക്ക് എല്ലാം വേണം പക്ഷെ ഒരു ചില്ലിക്കാശുപോലും ഒരാളിന്റെ കയ്യിൽ നിന്നും പിരിക്കാൻ പാടില്ല..

നല്ല തമാശ !!

Thursday 16 January 2020

ഒരു പൗരത്വ പ്രകടന കഥ ...

ഒരു പൗരത്വ പ്രകടന കഥ ...
=========================

പയ്യൻസ് ::    ഇക്കാ..!! ഈ പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിമുകളെ ബാധിക്കുന്ന വിഷയമല്ലല്ലോ ?? പിന്നെ എന്തിനാണീ പ്രതിക്ഷേധവും അക്രമങ്ങളുമൊക്കെ !!?

ഇക്ക :: എടാ പൊട്ടാ,,, എത്ര കാലം കഷ്ടപ്പെട്ട് എന്തെല്ലാം കള്ള പ്രചാരണങ്ങൾ നടത്തിയാണ് ആർ എസ് എസിനെയും മോദിയെയും ഒക്കെ ഭീകരരാക്കി ചിത്രീകരിച്ചു നമ്മൾ സാമ്പത്തികമായും രാഷ്ട്രീയമായും നേട്ടങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്.

പയ്യൻസ് ::   രാഷ്ട്രീയ നേട്ടം മനസ്സിലായി, പക്ഷെ സാമ്പത്തിക നേട്ടം എങ്ങനെ എന്ന് മനസ്സിലായില്ല

ഇക്ക ::  എടാ , വെറുതെ സംഭാവന പിരിക്കാൻ ചെന്നാൽ ആരും ഒന്നും തരില്ല,,, നല്ല രീതിയിൽ സംഭാവന കിട്ടണമെങ്കിൽ ഇവന്മാരെയൊക്കെ നല്ല പോലെ പേടിപ്പിക്കണം ,, ആർ എസ് എസ് കാർ എല്ലാ മത ന്യുന പക്ഷങ്ങളെയും കൊന്നു തള്ളും, മോദി എല്ലാ ന്യുന പക്ഷങ്ങളെയും ഇന്ത്യക്കു പുറത്താക്കും, ബീഫു നിരോധിച്ചു നമ്മളെ പട്ടിണിക്കിടും, നമ്മുടെ ആരാധനാലയങ്ങൾ പൊളിച്ചു മാറ്റും, ഇങ്ങനെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ശരിക്കും പേടിപ്പിക്കണം, ഇല്ലങ്കിൽ ഒരു പൈസ പോലും സംഭാവന കിട്ടില്ല.

പയ്യൻസ് :: പക്ഷെ ഇക്കാ, നമ്മുടെ നാട്ടിലെ പണക്കാരൻമാരൊക്കെ മണ്ടന്മാരാണോ ? ഇവരാരും ഈ പൗരത്വ ബില്ലിന്റെ സത്യം അന്വേഷിച്ചു മനസ്സിലാക്കില്ലേ ??

ഇക്ക :: എങ്ങനെ മനസ്സിലാക്കാനാടാ ,, നമ്മുടെ കൂട്ടത്തിലുള്ള ഭൂരിപക്ഷം കച്ചവടക്കാരും വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ്, പിന്നെ ഇവന്മാര് അന്വേഷിച്ചാലും നമ്മുടെ ആൾക്കാരുടെ അടുത്തല്ലേ അന്വേഷിക്കൂ, 

പിന്നെ നമ്മുടെ കൂട്ടത്തിൽ നിന്നും പഠിത്തം ഉള്ളവന്മാരെ പറ്റിക്കാൻ വേറെ വഴിയുണ്ട്, നമ്മൾ പൗരത്വ നിയമത്തിലെ മാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ പൗരത്വ രജിസ്റ്ററുമായി കൂട്ടികുഴച്ചു വേണം സംസാരിക്കാൻ,

സിറ്റിസൺ ഷിപ് അമെൻഡ്മെന്റ് ആക്ടിൽ തുടങ്ങി വിഷയം പതുക്കെ പൗരത്വ രജിസ്റ്ററിൽ കൊണ്ടുവരണം, ആദ്യത്തിൽ മത വിരുദ്ധത ഉണ്ട് എന്ന് പറയണം എന്നിട്ടു രണ്ടാമത്തത് നടപ്പിലാക്കിയാൽ എല്ലാവരും പുറത്തുപോകും എന്ന് പറയണം , ഇങ്ങനെ എല്ലാം കൂടി കൂട്ടികുഴച്ചാൽ ഒരുത്തനും ഒന്നും പിടികിട്ടില്ല, ഇങ്ങനെ സംസാരിക്കുന്നതിനിടയിൽ , ഭരണഘടനാ വിരുദ്ധത , ആർട്ടികൾ 14 , ആർ എസ് എസ് അജണ്ട, യൂണിഫോം സിവിൽ കോഡ് എന്നിങ്ങനെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പുട്ടിനു തേങ്ങാ ഇടുന്ന പോലെ വിതറി ഇടുക .

പിന്നെ , ഇത്രയും കാലം കൊണ്ട് നമ്മളുണ്ടാക്കി എടുത്ത ആർ എസ് എസ് , മോദി വെറുപ്പ് തരംഗത്തിൽ , എല്ലാവന്മാരും വെള്ളം തൊടാതെ ഇതെല്ലാം വിഴുങ്ങിക്കോളും ... അല്ലെങ്കിലും കേരളത്തിൽ വിദ്യാഭ്യാസം ഉണ്ട് എന്ന് പറച്ചിലേ ഉള്ളൂ ,, നേരെ ചൊവ്വേ ഒരു പേജ് ഇംഗ്ലീഷിൽ എഴുതിയ എന്തെങ്കിലും വായിച്ചു അതിന്റെ അർഥം ശരിയായി മനസ്സിലാക്കാൻ ഉള്ള കഴിവൊന്നും ഭൂരിപക്ഷം പേർക്കും ഇല്ല , പിന്നെ ഹിന്ദിയുടെ കാര്യമാണെങ്കിൽ പറയേ വേണ്ട.

എന്തെങ്കിലും പ്രകടനവും തീവെപ്പും ഒക്കെ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാൽ മാത്രമേ നമുക്ക് നല്ലപോലെ പണം പിരിച്ചു പുട്ടടിക്കാൻ പറ്റൂ ,,

കേരളത്തിലെ പൊട്ടൻ മുഖ്യമന്ത്രി നമ്മള് പറയുന്നതും കേട്ട് പൗരത്വ നിയമത്തിനെതിരെ കോടതിയിൽ പോയി, എന്തായാലും കേസ് തള്ളിപ്പോകും എന്ന് എല്ലാര്ക്കും അറിയാം , എങ്കിലും കേസ് കൊടുക്കുന്ന പേരും പറഞ്ഞു അങ്ങനെയും പിരിക്കാം കുറെ പണം , കേസ് തോക്കുമ്പോൾ നമ്മൾ നമ്മൾ സ്ഥിരം പറയുന്ന പോലെ പറയണം , കോടതിയും നിയമവുമൊക്കെ മോദിയുടെയും അമിത്ഷായുടെയും കയ്യിലാണെന്നു ,,
അങ്ങനെ വീണ്ടും പേടിപ്പിക്കാം,, ഒരു വെടിക്ക് രണ്ടു പക്ഷി ,,,

എപ്പടി !!