Sunday, 28 July 2019

ഇൻഡ്യ ,, അടിയന്തരാവസ്ഥയിലേയ്ക്കോ ??


രാജ്യ വിരുദ്ധ ശക്തികളുടെ കൈകളിലെ ചട്ടുകങ്ങളായി , അവർ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന കള്ള കഥകൾ വെള്ളം തൊടാതെ വിഴുങ്ങി അത് പോലെ ശർദിച്ചു വെയ്ക്കുന്ന, കേരളത്തിലെ  സാമൂഹിക സാഹിത്യ ബുദ്ധിജീവികൾ അറിയാനായി ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു

സാഹിത്യകാരന്മാരെ ഉപയോഗിച്ച് ഭരണവിരുദ്ധ വികാരം ഉയർത്തിക്കൊണ്ടു വരാനുള്ള പ്രാകൃത ബുദ്ധി തുർക്കിയിൽ ഖലീഫത് ഭരണം അവസാനിപ്പിക്കാൻ ബ്രിടീഷുകാർ ഉപയോഗിച്ചതാണ്

ഇന്നത് വീണ്ടും ഇന്ത്യയിൽ പരീക്ഷിക്കുന്നു ,,

അതിനായി അരുന്ധതി റോയി യിൽ തുടങ്ങി ഇങ്ങോട്ടു കൂപമണ്ഡൂകങ്ങളായ സാഹിത്യകാരന്മാരെ മോഡി വിരുദ്ധ പ്രചാരണങ്ങൾക്കുള്ള ചട്ടുകങ്ങളാക്കി

ഇരുൾ ഏതു വെളിവ് ഏതു എന്നറിയാൻ പാടില്ലാത്ത സാഹിത്യ വിദ്വാന്മാരെ സമീപിച്ചു ഇസ്ലാമിക തീവ്രവാദ ഏജെന്റുകൾ മോഡി വിരുദ്ധത പ്രചരിപ്പിച്ചു ,, ക്രിസ്റ്റീയ മിഷനറികൾ പള്ളികൾ തോറും പ്രചരിപ്പിച്ചു മോഡി വിരുദ്ധരാക്കി മാറ്റിയ ക്രിസ്റ്റീയ ജനത , മോഡി വിരുദ്ധ പ്രചാരണങ്ങൾക്ക് ചൂട്ടു പിടിച്ചു

ഒടുവിൽ അവാർഡ് തിരിച്ചുനൽകൽ പോലുള്ള മണ്ടൻ കലാപരിപാടികൾ സമർഥമായി അവതരിപ്പിച്ചു

നോട്ടു നിരോധനം നട്ടെല്ല് തകർത്ത ഇസ്ലാമിക തീവ്രവാദികൾ , ഇന്ത്യയിൽ മോഡിക്കെതിരെ ആഭ്യന്തര കലാപത്തിന് ശ്രമിച്ചെങ്കിലും,  ,,  സാധാരണ ജനത നോട്ടു നിരോധന വിഷയത്തിൽ മോദിക്കൊപ്പം നിന്നു ,,
ഇന്നും മലബാർ പ്രദേശങ്ങളിൽ മാറ്റിയെടുക്കാൻ സാധിക്കാതെ അൻപതിനായിരം കോടിയിലേറെ പാകിസ്ഥാനിൽ പ്രിന്റുചെയ്തു കണ്ടൈനറിൽ കേരളത്തിൽ എത്തിച്ച പഴയ നോട്ടുകൾ ഉണ്ടെന്ന സത്യം മലയാള മനോരമ ചാനൽ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു ...

നൂറുകണക്കിന് കോടി രൂപ വർഷാവർഷം വിദേശ സഹായം നേടി അതിലൂടെ മതപരിവർത്തനവും അനധികൃത സ്വത്തു സമ്പാദനവും നടത്തുന്ന വളരെ ഏറെ ക്രിസ്റ്റീയ മിഷനറി സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു കഴിഞ്ഞു ,, ഇവർക്കാർക്കും മോദിയെ സ്നേഹിക്കാൻ കഴിയില്ല

കോടാനു കോടി സബ്‌സിഡികൾ ,, അത് ഗ്യാസ് സബ്‌സിഡി ആകട്ടെ , കാർഷിക സബ്‌സിഡി ആകട്ടെ തുടങ്ങിയവ ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ടെത്തിയപ്പോൾ ഇടനിലക്കാർക്കു നഷ്ടം ആയിരക്കണക്കിന് കോടി, ഇവരാരും മോദിയെ പിൻതാങ്ങില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നായ മരുന്ന് വ്യവസായത്തിൽ ഇടപെട്ടു പത്തിലൊന്നു വിലയിൽ താഴെ മരുന്നുകൾ നല്കാൻ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ മോഡി ആരംഭിച്ചപ്പോൾ , ഇത്രയും കാലം പാവപ്പെട്ട സാധാരണക്കാരനെ കൊള്ളയടിച്ചു കൊണ്ടിരുന്ന മരുന്ന് കച്ചവടക്കാർ മോദിയെ വെറുക്കുന്നു

ഏറ്റവും വല്യ വിദ്യാഭ്യാസ കച്ചവടമായ മെഡിക്കൽ കോളേജ് അഡ്മിഷനിൽ പൊതു പരീക്ഷ നിർബന്ധമാക്കി കഴിവുള്ള പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസം ചെയ്യാൻ സഹായിച്ചപ്പോൾ, മോഡി കാശു കൊടുത്തു സീറ്റു മേടിക്കുന്നവന്റെയും വിദ്യാഭ്യാസം വിറ്റു കാശാക്കുന്നവന്റെയും ശത്രു ആയി

യുദ്ധോപകരണങ്ങൾ , ആയുധങ്ങൾ , വിമാനങ്ങൾ എന്നിവ പടി പടി ആയി ഇന്ത്യയിൽ നിർമിക്കാൻ തീരുമാനം എടുക്കുകയും ,, അമേരിക്കൻ കമ്പനികളിൽ നിന്നും മാറി റഷ്യയെയും ഇസ്രയേലിനെയും പോലുള്ള രാജ്യങ്ങളെ ആയുധ പങ്കാളികളാക്കാൻ നേരിട്ട് നടപടി തുടങ്ങുകയും ചെയ്തപ്പോൾ  ,, കാലാകാലങ്ങളായി പതിനായിരക്കണക്കിന് കോടികൾ സമ്പാദിച്ചു കൊണ്ടിരുന്ന ഇറ്റാലിയൻ ഇടനിലക്കാരുൾപ്പടെ പലർക്കും മോഡി അപകടകാരിയായ ശത്രുവായി

കാശ്മീരൊഴികെ ഇന്ത്യയിൽ ഒരിടത്തും ഒരു തീവ്രവാദ ആക്രമണമോ, ബോംബ് സ്പോടനമോ നടത്താൻ കഴിയാത്ത വിധം ഇന്ത്യയിലെ ജനതയെ സംരക്ഷിച്ചു നിർത്തിയപ്പോൾ , മോഡി, തീവ്രവാദികളുടെയും അവരെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ശത്രു ആയി

ലോകരാജ്യങ്ങൾ മുഴുവൻ സഞ്ചരിച്ചു ഇന്ത്യയുടെ വിദേശകാര്യ ബന്ധവും ശക്തിയും വളർത്തിയപ്പോൾ , മോഡി ഇന്ത്യയുടെ ശത്രുരാജ്യങ്ങളോടൊപ്പം ഇന്ത്യയ്ക്കുള്ളിലെ രാജ്യ വിരുദ്ധ ശക്തികളുടെയും ശത്രു ആയി

ഏഷ്യൻ ഡെവലപ് മെന്റ് ബാങ്ക് , ലോക ബാങ്ക് , തുടങ്ങിയവയിൽ നിന്നും കടം മേടിച്ചു റോഡും പാലവും കെട്ടിടങ്ങൾക്കു മൊക്കെ ശിലാസ്ഥാപനം നടത്തി ബാക്കി മന്ത്രിമാരും രാഷ്ട്രീയക്കാരും കൈയിട്ടു വാരി തിന്നും നാടിനെ കടക്കെണിയിലാക്കി , വിദേശ ശക്തികളുടെ അടിമകളാക്കി മാറ്റിക്കൊണ്ടിരുന്ന അപകടകരമായ പ്രവണത നിർത്തലാക്കി ,, സ്വന്തം നാടിൻറെ വരുമാനം സ്വന്തം ജനങ്ങളുടെ ഉത്തരവാദിത്വമാക്കി നാടിനെ സ്വന്തം കാലിൽ നിർത്താൻ ഒരു പ്രധാനമന്ത്രി അക്ഷീണം കഷ്ടപ്പെടുമ്പോൾ ,, പലർക്കും അയാൾ കണ്ണിലെ കരടായി 

കള്ളപ്രചാരണങ്ങൾ നടത്തി ഐ എസ് ആർ ഓ യുടെ വളർച്ചയെ വര്ഷങ്ങളോളം പിന്നോട്ടടിച്ചും കരുണാകരനെ തകർത്തു  കേരള സംസ്‌ഥാന ഭരണം ക്രിസ്തീയ ഭൂരിപക്ഷത്തിന്റെ കൈകളിൽ എത്തിക്കാൻ വിദേശ ശക്തികൾ ഗൂഢാലോചന നടത്തിയപ്പോൾ സ്വന്തം രാജ്യം തകർന്നാലും വേണ്ടില്ല വത്തിക്കാൻ ജയിക്കണം എന്ന് കരുതിയ രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനായി ,,, രാജ്യം ബഹിരാകാശ പ്രവർത്തനങ്ങളിൽ ലോകശക്തിയാകണം എന്ന് ദൃഢ നിശ്‌ചയത്തോടെ എല്ലാ സഹായവും അകമഴിഞ്ഞ് നൽകുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ലോക ബഹിരാകാശ ശക്തികൾ വെറുക്കുന്നതിൽ അത്ഭുതപ്പെടാനില്ല

രാജ്യത്തിനകത്തും പുറത്തുമുള്ള ഇൻഡ്യാ വിരുദ്ധ ശക്തികൾ എല്ലാ വിധ മാധ്യമങ്ങളിലൂടെയും മോഡി വിരുദ്ധ പ്രചാരണങ്ങൾ നടത്തി അതിലൂടെ മണ്ടന്മാരായ കപട ബുദ്ധിജീവികളെയും , സാഹിത്യ തൊഴിലാളികളെയും പറഞ്ഞു പേടിപ്പിച്ചു അവരെക്കൊണ്ടു മണ്ടത്തരങ്ങൾ വിളംബിക്കുമ്പോഴും ,, ഇവർക്കെല്ലാം ഈ ഇൻഡ്യാ മഹാരാജാത്തിൽ , രാജ്യ വിരുദ്ധ , ഭരണ വിരുദ്ധ പ്രചാരണങ്ങൾ നടത്താനുള്ള അഭിപ്രായ , മാധ്യമ , സാഹിത്യ സ്വാതന്ത്ര്യം വാരി കോരി നൽകിയിരിക്കുകയാണ് മോഡി സർക്കാർ എന്ന സത്യം അവർ മറന്നു പോകുന്നു.

മോഡി വിരുദ്ധ പ്രചാരണങ്ങൾ അസത്യമായതു കൊണ്ടുതന്നെ വിജയത്തിലെത്തുകയോ ജനങ്ങളെ സ്വാധീനിക്കുകയോ ചെയ്യാറില്ല ,, അതുകൊണ്ടു തന്നെ മോഡി വിരുദ്ധ പ്രചാരണങ്ങൾ ദിവസേന മാറ്റി പരീക്ഷിക്കുകയാണവർ

ആദ്യം പറഞ്ഞു മോഡി അധികാരത്തിൽ വന്നാൽ മുസ്ലിമുകളെ കൂട്ടക്കുരുതി ചെയ്യും ,, അത് നടക്കാതെ വന്നപ്പോൾ പറഞ്ഞു മോഡി ദളിതന്മാരെ കൂട്ടക്കുരുതി ചെയ്യും

ഇൻഡ്യാ മഹാരാജ്യം രൂപപെടുന്നതിനു മുൻപും അതിനു പിൻപും,, ഇന്നേവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള അക്രമങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും , വർഗീയ ലഹളകളും, ദളിത് ആദിവാസി പീഡനങ്ങളും തുടരെ തുടരെ സംഭവിച്ചു കൊണ്ടിരിക്കുന്നു , അതിനെല്ലാം പ്രാദേശിക സാമൂഹിക  ജാതീയ കാരണങ്ങളും ഉണ്ട്, ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും സർവ സാധാരണമായി നടക്കുന്നുമുണ്ട് ..

പക്ഷെ ഇതിനെല്ലാം കാരണം മോദിയാണ് എന്നുള്ള പ്രചാരണം അതുപോലെ വിഴുങ്ങുന്ന മണ്ടന്മാരാണ്  ഇന്ത്യയിലെ ചില സ്വയം പ്രഖ്യാപിത പ്രബുദ്ധർ

കേരളം പോലുള്ള സംസ്കാര ഉന്നമനമുള്ള സംസ്‌ഥാനത്തിലെ ഇസ്ലാമിക ഭൂരിപക്ഷം ഉള്ള പ്രദേശത്തു പന്നി ഇറച്ചി വെട്ടി വിൽക്കുകയോ , മുസ്ലിമുകൾ പങ്കെടുക്കുന്ന പൊതുചടങ്ങിൽ പന്നിമാംസ വിഭവം വിളമ്പുകയോ ചെയ്താൽ , തീർച്ചയായും പ്രതിക്ഷേധം ഉണ്ടാകും ആ പ്രതിക്ഷേധത്തെ വർഗീയ പ്രതിക്ഷേധം എന്ന് പറഞ്ഞു വിമർശിച്ചിട്ടു കാര്യമില്ല ,, അത് മത , ജാതി , സാമൂഹിക വിശ്വാസത്തിന്റെയും ജീവിത രീതിയുടെയും ഭാഗമാണ് ,, അതുപോലെ തന്നെ പശുവിനെ ദൈവമായി കണ്ടു ആരാധിക്കുന്നവന്റെ മുൻപിൽ അതിനെ വെട്ടി വിറ്റാൽ പ്രതിക്ഷേധ മുണ്ടാകും ,, ഇതെല്ലം ഓരോരോ പ്രദേശത്തിലെ ജനങ്ങളുടെ ജാതിമത സാമൂഹിക വിശ്വാസങ്ങൾക്ക് അടിസ്ഥാനമാണ്

ഇങ്ങനെയുള്ള അക്രമങ്ങൾ മുൻപുണ്ടായിരുന്നതിനേക്കാൾ കുറവാണു ഇപ്പോൾ ,, പക്ഷെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ വിഡിയോകൾ വീണ്ടും വീണ്ടും കാണിച്ചു ആൾക്കാരെ ഭയപ്പെടുത്തി ,, മോഡി വിരുദ്ധത പ്രചരിപ്പിക്കുമ്പോഴും ഇതിന്റെ സത്യാവസ്ഥ, വെളിവും വിവരവയും ഉള്ള സാധാരണ ജനത മനസിലാക്കുന്നു എന്നത് കൊണ്ടാണ് ഈ വിദ്വാന്മാർ ഇത് കാണിച്ചു മണ്ടന്മാരായ സാഹിത്യകാരന്മാരെയും , ന്യുനപക്ഷങ്ങളെയും ഭയപ്പെടുത്തി അവരുടെ ഭാഗത്തു നിർത്താൻ ശ്രമിക്കുന്നത് , അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു

തീവ്രവാദ വിരുദ്ധ നിയമങ്ങളും , കേന്ദ്ര സുരക്ഷാ ഏജൻസിയുടെ അധികാരം പുനഃക്രമീകരിക്കുന്ന നീക്കങ്ങളും ഭയത്തോടെ കാണേണ്ടത് തീവ്രവാദികളാണ് ,, എന്നാൽ രാജ്യ ദ്രോഹ ശക്തികൾക്കുവേണ്ടി ഇവയെയെല്ലാം എതിർക്കുന്നത് കേരളത്തിലെ സാമൂഹ്യ പ്രബുദ്ധരായ സാഹിത്യ മണ്ടന്മാരാണ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐസിസ് ഭീകരന്മാരെ അറസ്റ്റു ചെയ്തത് കേരളത്തിലാണ് ,, ഇതിൽ ഒരു അറസ്റ്റുപോലും കേരള പോലീസ് ചെയ്തതല്ല എന്ന വിഷയം നമ്മളാരും കാണാതെ പോകരുത് ,,,

ലോകം വെറുക്കുന്ന,,, ഏറ്റവും വികൃതമായ ,,,,  സ്ത്രീകളെയും കുട്ടികളെയും ക്രൂരമായും വികൃതമായും പീഡിപ്പിച്ചു കൊല്ലുന്ന, മത ഭ്രാന്തന്മാരുടെ സംഘടനയിൽ ചേരാൻ കേരളത്തിൽ നിന്നും യുവാക്കൾ പോയതിൽ ഒരു പ്രശ്നവും കേരളത്തിലെ പ്രബുദ്ധ പ്രതികരണ തൊഴിലാളികൾ കാണുന്നില്ല , പക്ഷെ തീവ്രവാദ ബന്ധമുള്ളവരെ കേന്ദ്രിയ രഹസ്യാനേക്ഷണ സംഘം അറസ്റ്റു ചെയ്തപ്പോൾ ,, അവരെ ഇനിയും അറസ്റ്റു ചെയ്യും എന്ന് വന്നപ്പോൾ  കേരളത്തിലെ സാഹിത്യ, സാമൂഹിക ബുദ്ധിജീവികൾ പറയുന്നു,, , ഇൻഡ്യാ അടിയന്തിരാവസ്ഥയ്ക്കു തുല്യമായ അവസ്ഥയിലാണ് എന്ന് ..

നിങ്ങൾക്ക് ഇതും ഇതിനപ്പുറവും പറയാം ,, കാരണം അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഈ നാട്ടിൽ ഉണ്ട് ,,, പക്ഷെ കാര്യ വിവരം ഉള്ള പൊതു ജനം ഇതെല്ലം കാണുകയും കേൾക്കുകയും ചെയ്യുന്നു എന്ന സത്യം മറക്കാതെ പോകരുത് !!

: ആർസ :

Wednesday, 23 January 2019

വർഗീയ വേർതിരിവ് സിനിമയിലും

ഒടിയൻ എന്ന സിനിമ ഒരു മഹാ സംഭവം അല്ല !!
എന്തോ വലിയ സംഭവം ആയിരിക്കും എന്ന് കരുതി കാത്തിരുന്ന ആരാധകർ നിരാശരുമായി 
പക്ഷെ വിഷയം അതല്ല ,, അമിത പ്രതീക്ഷകൾ മാറ്റിവെച്ചു കണ്ടാൽ ഒരു സാധാരണമായ നല്ല സിനിമ എന്ന് പറയാവുന്ന ഒടിയനെതിരെ  കരുതിക്കൂട്ടിയുള്ള അതിഭയാനകമായ കുപ്രചാരണങ്ങളും കാമ്പയിനുകളും നെഗറ്റീവ് ട്രെൻഡിങ്ങും ട്രോളുകളും വിഡിയോകളും ഒക്കെ സമയം ചിലവാക്കി പണം ചിലവാക്കി വലിയ രീതിയിൽ പടച്ചു വിടുന്നതിൻറെ പിന്നിലെ ചേതോവികാരം എന്താണ് ?

ഇവിടെ സിനിമകൾ പലതും ഇറങ്ങുന്നു വിജയിക്കുകയും പൊളിയുകയും ചെയ്യുന്നു ,, ആവേശവും നിരാശയും ജനിപ്പിക്കുന്നു അതെല്ലാം അവിടെ അവസാനിക്കുകയും ചെയ്യുന്നു 

പക്ഷെ മോഹൻലാലിന്റേയും , പ്രണവ് മോഹൻലാലിന്റേയും, ദിലീപിന്റെയും ചിത്രങ്ങൾക്കെതിരെ മാത്രം എന്താണ് ഇതുപോലുള്ള വൻ നെഗറ്റീവ് പ്രചാരണങ്ങൾ നടക്കുന്നത് ? 
എന്ത് കൊണ്ട് മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും ഫഹദ് ഫാസിലിന്റെയും ചിത്രങ്ങൾക്കെതിരെ ഇതുപോലുള്ള കരുതിക്കൂട്ടി നടത്തുന്ന നെഗറ്റീവ് പ്രചാരണങ്ങൾ വരാതെ പോകുന്നു ?

മോഹൻലാലിൻറെ പടം ഇറങ്ങുന്നതിനു  മുൻപേ , പടം ഇറങ്ങുന്ന ആദ്യ ഷോ മുതൽ , ഇങ്ങനെ പരിഹാസ പ്രചാരണങ്ങൾ വൻതോതിൽ പടച്ചു വിടുന്നു ,, പ്രചാരണങ്ങളുടെ പിന്നിലെ അജണ്ട അറിയാത്ത ഹിന്ദുക്കൾ  അതേറ്റുപാടുന്നു !!

ദുൽഖറിന്റെയും ഫഹദിന്റെയും ഒക്കെ ചിത്രങ്ങൾ ഇറങ്ങുന്നതിനു മുൻപേ സൂപ്പർ ഹിറ്റുകൾ എന്ന് പ്രചരിപ്പിക്കുന്നു, 

ഒന്നോർക്കുക,, സിനിമകൾ വെറും വിനോദ ഉപാധികൾ മാത്രമാണ് ,

ഹിന്ദുക്കൾക്ക് ഭാരത ചരിത്രത്തിൽ ഇന്നേവരെ ഒരു അഹിന്ദുവിനെയും  വേർതിരിച്ചു കാണണമെന്നോ അടിച്ചമർത്തണമെന്നോ തോന്നിയിട്ടില്ല , പക്ഷെ മറ്റു മതസ്ഥർ അന്നും ഇന്നും എന്നും ചെയ്തുകൊണ്ടിരിക്കുന്നത് മറിച്ചാണ് ,,

ഫേസ്ബുകിലിം വാട്സാപ്പിലും യൂട്യുബിലും ഒക്കെ മോഹൻലാൽ ചിത്രങ്ങൾക്കെതിരെ അത് പുലിമുരുഗനായാലും ഒടിയൻ ആയാലും നെഗറ്റീവ് പ്രചാരണങ്ങളും ആക്ഷേപങ്ങളും അതിശക്തമായി അവതരിപ്പിക്കുന്നത് അഹിന്ദുക്കളാണ് , 

സാമൂഹിക മാധ്യമങ്ങളിൽ ഈ തരത്തിൽ വരുന്ന കമെന്റുകൾ ആരുടേതാണ് എന്ന് ആർക്കും നോക്കി മനസ്സിലാക്കാവുന്നതേ ഉള്ളൂ 

പക്ഷെ ഹിന്ദുക്കളാരും ഇതുപോലുള്ള പ്രചാരണങ്ങൾ മമ്മൂട്ടിയ്‌ക്കെതിരെയോ ദുല്ഖറിന്റെയോ ഫഹദിന്റെയോ എതിരെയോ കരുതിക്കൂട്ടി നടത്താറില്ല 

സമാധാനം മത നിരപേക്ഷത എന്നൊക്കെ പറഞ്ഞു ഹിന്ദുവിന്റെ വാ മൂടിക്കെട്ടി ... അഭിപ്രായ സ്വാതന്ത്ര്യം തങ്ങളുടേത് മാത്രമാണ് എന്ന് പറഞ്ഞു ... ചിലർ മുന്നോട്ടു പോകുമ്പോൾ ,, ഇവിടെ പറയാനുള്ളത് ഇത് മാത്രം ,, ഹിന്ദുക്കൾ ഇന്നും പാവങ്ങളായതുകൊണ്ടാണ് നിങ്ങളുടെ പ്രചാരണങ്ങളിൽ വീണുപോകുന്നതും ഈ പ്രചാരണങ്ങളെല്ലാം അതുപോലെ വീണ്ടും പ്രചരിപ്പിക്കുന്നതും 

സമാധാനമായി പോകുന്ന കേരള സമൂഹത്തിൽ മത വിദ്വേഷത്തിന്റെ വിത്തുകൾ ഇങ്ങനെ കരുതിക്കൂട്ടി വിതയ്ക്കുന്നത് എല്ലാവരുടെയും നാശത്തിലെ കൊണ്ടെത്തിക്കുകയുള്ളൂ . ..

അതുകൊണ്ടു തന്നെ മോഹൻലാലിനെയും മമ്മൂട്ടിയെയും ദുൽഖറിനെയും പ്രണവിനെയും ഫഹദിനെയും ദിലീപിനെയും ഒക്കെ അവരെ വഴിക്കു വിടൂ ,, അവരുടെ സിനിമകളെ വർഗീയമായ കണ്ണുകളോടെ കണ്ടു വിലയിരുത്താതെ വെറുതെ കണ്ടു അവിടെ മറന്നു കളയൂ ,,

സമൂഹ മാധ്യമങ്ങളിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അത് സ്വന്തം പേരിലാണെങ്കിലും, കള്ളപ്പേരിലാണെങ്കിലും, കമ്മ്യുണിസ്റ്റുകാരന്റെ മുഖം മൂടിയിട്ടിട്ടാണെങ്കിലും ,, മനസ്സിലാക്കാൻ കഴിവുള്ള ഒരു സമൂഹം ഇവിടെ ഉണ്ട് ,,, 

കേരളത്തേക്കാൾ സമാധാനം നിങ്ങൾക്ക് സിറിയയിലും അഫ്ഘാനിസ്ഥാനിലും ഇസ്രയേയിലും ഒന്നും ഒരിക്കലും കിട്ടില്ല .. ഇവിടെകിട്ടുന്ന സമാധാനവും സന്തോഷവും സുരക്ഷിതത്വവുമൊക്കെ അതുപോലെ തന്നെ സംരക്ഷിക്കാൻ ദയവായി സഹകരിക്കുക ...

ചെറുകഥ : " വിത്തൗട്ട് ചായ "


നല്ല മഴക്കാറുണ്ട് !! ആകാശത്തേക്ക് നോക്കി രാമൻ നായർ പിറുപിറുത്തു, എന്നിട്ടു റോഡിലേക്കിറങ്ങി വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു ,, കവല കടന്നു വേണം വീട്ടിലെത്താൻ, കവലയിലെത്തിയതും മഴ വീണു തുടങ്ങി ,, പെട്ടെന്ന് തന്നെ ദിവാകരന്റെ ചായക്കടയിലേയ്ക്ക് കടന്നിരുന്നു ,, വെളിയിൽ ഉണങ്ങാനിട്ട വിറകു പെറുക്കി അടുക്കളയിലേയ്ക്ക് പോകുന്നതിനിടയിൽ ദിവാകരൻ ഭാര്യയെ വിളിച്ചു "എടീ മഴ പെയ്യുന്ന കണ്ടില്ലേ ആ വിറകൊന്നു പെറുക്കിയെടുത്തെ" 
എന്നിട്ടു രാമൻ നായർക്ക് നേരെ തിരിഞ്ഞു ചോദിച്ചു , രാമേട്ടാ ചായ എടുക്കട്ടേ ?? അപ്പോഴേക്കും തകർത്തു പെയ്യുന്ന മഴയിലേക്ക് കണ്ണ് നാട്ടു രാമേട്ടൻ 'ഉം' എന്നൊന്ന് മൂളി

ഗ്ലാസ്സുകഴുകി ചായയെടുക്കുന്നതിനിടയിൽ  ദിവാകരന്റെ അടുത്ത ചോദ്യം "വിത്തൗട്ട് അല്ലെ ?!!" "അല്ല മധുരം ഇട്ടോളൂ" രാമൻ നായരുടെ മറുപടി കേട്ട് ദിവാകരൻ ഒന്നറച്ചു , വിശ്വാസം വരാത്തത് പോലെ രാമേട്ടന്റെ മുഖത്തേയ്ക്കു നോക്കി, ചായയിൽ സ്വല്പം പഞ്ചസാരയിട്ടിളക്കി രാമൻ നായരുടെ മുൻപിലെ മേശയിലേയ്ക്ക് വെച്ചു,, എന്നിട്ടു കാശു വാങ്ങാനിരിക്കുന്ന കസേരയിലേക്ക് പോയിരുന്നു ,, അപ്പോഴും എന്തോ ചിന്തയിലായിരുന്നു രാമൻ നായരോട് ദിവാകരൻ സംഭാഷണം തുടരാനായി ചോദിച്ചു ,, "അടക്കം കഴിഞ്ഞോ ?" 

രാമൻ നായർ : "അടക്കം അല്ല ദഹിപ്പിക്കലായിരുന്നു ,,," തുടങ്ങിയപ്പോഴേ ഞാനിങ്ങു പൊന്നു ,, 

ദിവാകരൻ : എന്തായാലും ഒരുവിധത്തിൽ നന്നായെന്നേ ഞാൻ പറയൂ , അത്രമാത്രം നരകിച്ചില്ലേ ? എത്ര കാലമായി ഇൻസുലിൻ എടുക്കുന്നു ,, എന്നിട്ടും ഒരു കാലു മുറിക്കേണ്ടി വന്നു ,, ഗൾഫിൽ കിടന്നു കഷ്ടപെട്ടുണ്ടാക്കിയതിൽ എന്തായാലും രണ്ടു പെൺമക്കളെയും നന്നായി കല്യാണം കഴിപ്പിച്ചു അയച്ചു ,, പിന്നെ .. ഇതൊക്കെ നമ്മളിൽ ആർക്കും വരാം ,, ഞാനിപ്പൊഴേ ഷുഗറിന്റെ മരുന്ന് കഴിക്കുന്നുണ്ട് ,, ഇന്നെലെയും ചെക്ക് ചെയ്തു 200 ഇൽ ആണ് ,, മുടങ്ങാതെ ഗുളിക കഴിക്കുന്നത് കൊണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നു ,, രാമേട്ടാ നിങ്ങളും മധുരം കുറയ്ക്കണം ,, ഇടയ്ക്കു പ്രഷറും ഷുഗറുമൊക്കെ ഒന്ന് ചെക്ക് ചെയ്യണം ,, വയസായി വരികയല്ലേ !! പണ്ടത്തെ കാലം ഒന്നുമല്ല ഓരോ ഓരോ പുതിയ അസുഖങ്ങളല്ലേ ദിവസവും 

അപ്പോഴേക്കും ചായകുടിച്ചു കഴിഞ്ഞ രാമൻ നായർ മറുപടി ഒന്നും പറയാതെ പൈസയും നൽകി വീട്ടിലേയ്ക്കു നടന്നു മഴ ചന് ചനെ നില്കുന്നു എന്നാലും വലിയ കുഴപ്പമില്ല ,, നടത്തത്തിനിടയിൽ ഓരോ ഓരോ ചിന്തകൾ മനസ്സിലേയ്ക്ക് അരിച്ചു കയറുന്നു ,, കൂടെ ഒരു ഭയവും ,, നാളെ പോയി ഒന്ന് ഷുഗർ ചെക്ക് ചെയ്താലോ ?? അതുപോലെ ദിവസവും രാവിലെ കുടിക്കുന്ന ചായയിൽ മധുരം കുറക്കണം 

ചിന്തിച്ചു നടന്നു വീടെത്തിയതറിഞ്ഞില്ല !! ഭാര്യ അടുക്കളയിൽ ആണ് എന്ന് തോന്നുന്നു ,, എടേ ഞാൻ എത്തി ഉമ്മറത്ത് കയറുന്നതിനിടയിൽ രാമൻ നായർ വിളിച്ചു പറഞ്ഞു ,, ഉടനെ തന്നെ അടുക്കളയിൽ നിന്നും ഭാര്യയുടെ ചോദ്യം എത്തി " ചായ എടുക്കട്ടേ ?" ,,, വേണ്ട, ആ ദിവാകരന്റെ കടയിൽ നിന്നും കുടിച്ചു ,, ഉടുത്തിരിക്കുന്ന സാരിയുടെ തുമ്പിൽ പിടിച്ചു മുഖം തുടച്ചു കൊണ്ട് ഭാര്യ പുറത്തേയ്ക്കു വന്നു ,, 

ഭാര്യ : പെൺകുട്ടികൾ രണ്ടും വന്നോ ? 
രാമൻ നായർ : ഉം 
ഭാര്യ : പാവം ഒരുപാടു നരകിച്ചാണ് പോയത് ,, എന്തായാലും പെണ്മക്കളെ രണ്ടിനെയും നല്ല നിലയിൽ കെട്ടിച്ചുവിടാൻ പറ്റിയല്ലോ ,, ആ രമണിയുടെ കാര്യം ഓർക്കുമ്പോഴാണ് വിഷമം അവൾ ഒറ്റക്കായി,, എത്രകാലമായി കിടന്ന കിടപ്പിൽ കിടന്നാണ് ഇപ്പോൾ മരിച്ചത് ,, ആ പെണ്ണ് ഒറ്റയ്ക്കല്ലേ ഇത്രയും കാലം അവനെ നോക്കിയത് ,, ഇനി പെൺകുട്ടികളിൽ ആരെങ്കിലും അവളെ കൂടെ കൊണ്ടുപോകുമായിരിക്കും  
  
രാമൻ നായർ : എടീ നമുക്കും മധുരം ഉപയോഗിക്കുന്നത് കുറയ്ക്കണം , എനിക്കും ഇനി മുതൽ വിത്തൗട്ട് ചായ മതി , നാളെ പോയൊന്നു ഷുഗർ ചെക്ക് ചെയ്യണം 

ഭാര്യ : ഹോ ! ഒടുവിൽ എന്തയാലും ദൈവം നല്ലതു തോന്നിപ്പിച്ചല്ലോ ,, എത്ര കാലമായി ഞാൻ പറയുന്നു, എന്തായാലും നന്നായി,, പോകുമ്പോൾ പ്രഷറും കൂടിയൊന്നു ചെക്ക് ചെയ്യണം ,, അപ്പുറത്തെ മാലതി പറയുന്നുണ്ടായിരുന്നു അവരുടെ വീട്ടിൽ മരുമോൻ വന്നപ്പോൾ ഷുഗറു ചെക്ക് ചെയ്യുന്ന ഒരു മെഷിൻ കൊണ്ടുവന്നു കൊടുത്തു അത്രേ ,, ഒരു പേനയുടെ അത്രയേ ഉള്ളു , നമുക്കും അതുപോലെ ഒന്ന് വാങ്ങണം 

രാമൻ നായർ : ഉം ,, വാങ്ങാം

ഭാര്യ: ഇന്നെലയും സീരിയലിൽ പത്മാവതി ഭർത്താവിനോട് പറയുന്നുണ്ടായിരുന്നു മധുരം കഴിക്കരുത് എന്ന് ,, ഇന്നലെ കണ്ട സിനിമയിലും , തിലകന്റെയടുത്തു ഭാര്യ പറയുന്നുണ്ട് ഷുഗർ കൂടുതലാണ് മധുരം കഴിക്കരുത് എന്ന് ,, നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം അല്ലെങ്കിൽ പിന്നെ ഇൻസുലിൻ കുത്തിവെയ്‌ക്കേണ്ടി വരും 

---- അടുത്ത ദിവസം രാവിലെ ----

കുളിച്ചൊരുങ്ങി രാമൻ നായർ പുറത്തേക്കിറങ്ങുന്നു ,, 

ഭാര്യ: നിങ്ങൾ ആശുപത്രി വരെ പോകണ്ട ,, ആ രമേശ് ഡോക്ടറിൻറെ വീട്ടിലോട്ടു ചെന്നാൽ മതി , രാവിലെ ആളവിടെ ഉണ്ടാകും 

രാമൻ നായർ: ഉം, 

ഡോക്ടറിന്റെ വീട്ടിലെത്തി ,, മുറ്റത്തു മെഡിസിന് പഠിക്കുന്ന മകൻ ബൈക്ക് തുടച്ചു കൊണ്ട് നിൽക്കുന്നുണ്ട് 

രാമൻ നായർ: മോനെ അച്ഛനുണ്ടോ ?

പയ്യൻ : ഇല്ല അങ്കിളേ അച്ഛൻ രാവിലെ തന്നെ എവിടേക്കോ പോയി ,, എന്താ കാര്യം 

രാമൻ നായർ : ഒന്ന് ഷുഗർ ചെക്ക് ചെയ്യണം ആയിരുന്നു 

പയ്യൻ : എന്തിനാ അങ്കിളേ വെറുതെ ഷുഗർ ചെക്ക് ചെയ്യുന്നത് ,, ഷുഗറിന്റെ മരുന്ന് കഴിക്കുന്നുണ്ടോ 

രാമൻ നായർ : ഇല്ല ഇതുവരെ ഇല്ല ,, പിന്നെ പ്രായമായി വരികയല്ലേ ,, ഷുഗറും പ്രഷറും ഒക്കെ ഒന്ന് ചെക്ക് ചെയ്തേക്കാം എന്ന് വിചാരിച്ചു 

പയ്യൻ : അങ്കിളേ ,, ഇപ്പൊ ഡയബറ്റിക് അല്ല എങ്കിൽ ,, അതിന്റെ മരുന്ന് കഴിക്കാതിരിക്കുന്നതാണ് നല്ലതു ,, ഷുഗർ അളവ് രക്തത്തിൽ കൂടിയും കുറഞ്ഞും ഇരിക്കും ,, അതൊരു രോഗമൊന്നും അല്ല, അതിനെ ഒരു രോഗം ആക്കി പ്രചരിപ്പിച്ചു ജനങ്ങളെകൊണ്ട് അതിന്റെ മരുന്ന് മേടിപ്പിച്ചു കഴിപ്പിക്കുന്നതു വലിയ ഒരു മരുന്ന് മാഫിയയുടെ പണിയാണ് ,, 

ഈ കഴിക്കുന്ന മരുന്നുകൾ നമ്മുടെ കരളിന്റെയും പാൻക്രിയാസിന്റെയും ഒക്കെ പ്രവർത്തനം തകരാറിലാക്കും ,, പിന്നീടാണ് നമുക്ക് ശരിക്കും ഡയബറ്റിക് വരുന്നത് ,, 

അതിനെ തുടർന്ന് നമുക്ക് ഇൻസുലിൻ കുത്തിവെയ്‌ക്കേണ്ടി വരും അതോടു കൂടി കാലും കയ്യും ഒക്കെ മുറിച്ചു കളയേണ്ടി വരും ,, 

ഇന്ന് വരെ ഷുഗറിന്റെ മരുന്ന് കഴിച്ചു ഡയബറ്റിക് എന്ന രോഗം മാറിയതായി അറിയാമോ ,, നമ്മൾ മലയാളികളെ മുഴുവനും മരുന്ന് മാഫിയ പറ്റിക്കുകയാണ് ,, സിനിമയിലും സീരിയലിലും ഒക്കെ ഷുഗറിനെ കുറിച്ച് കാണിക്കുന്നത് അഭിമാന കരമായ രോഗം പോലെയാണ് ,, 

ഇതിന്റെ പിന്നിലെല്ലാം ആയിരക്കണക്കിന് കോടികൾ കൊയ്യുന്ന മാഫിയകളുണ്ട് ,,

ആദ്യം വെറുതെ കൊക്കോ കോളയും പെപ്‌സിയുമെല്ലാം വാരി കോരി കുടിച്ചു നമ്മുടെ ശരീരത്തിലെ ഷുഗർ നില നമ്മൾ തന്നെ തകരാറിലാക്കും ,, പിന്നെ ഷുഗറിന് മരുന്ന് കഴിക്കാൻ തുടങ്ങും ,, മരുന്ന് കഴിച്ചു തുടങ്ങുന്നതോടെ കരളും പാൻക്രിയാസും തകരും ,, അങ്ങനെ കേരളത്തിലെ ഓരോരുത്തരയെയും അവരറിയാതെ കൊന്നുകൊണ്ടിരിക്കയാണ് !! 

നമ്മൾ മലയാളികൾക്ക് ഒരു കിലോ അരിയുടെ വില അറിയില്ലെങ്കിലും ഷുഗറും പ്രഷറും എത്ര അളവിലാണ് കൂടുതലെന്നും കുറവെന്നും കാണാപ്പാഠമാണ് 

അത് പോലെ തന്നെ വിത്തൗട്ട് ചായ എന്ന ഒരു പരിപാടി മറ്റേതെങ്കിലും സംസ്‌ഥാനങ്ങളിൽ കണ്ടിട്ടുണ്ടോ ?? ഇല്ല , അത് കേരള ജനത എത്രത്തോളം വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്ററ്വും വലിയ തെളിവാണ്, 

എല്ലാം അറിയാവുന്നവർ എന്ന അഹങ്കാരത്തിൽ, ക്രോസിനും പാരസെറ്റമോളും ഒക്കെ വാങ്ങിവെച്ചു സ്വയം ചികില്സിക്കുന്ന മലയാളി എന്ന മണ്ടൻ സ്വയം അറിയാതെ അഭിമാനത്തോടെ ഏറ്റുവാങ്ങേണ്ടിവന്ന ആരോഗ്യ  ദുരന്തത്തിന്റെ ഓർമപ്പെടുത്തലാണ്  നമ്മൾ ദിവസേന ഉരുവിടുന്ന  "വിത്തൗട്ട് ചായ" എന്ന ആ വാക്ക്.

: ആർസ :

" മുത്തലാഖ് " "ആരും പറയാത്തതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും"

മുത്തലാഖ് നിയമ വിരുദ്ധമാക്കിക്കൊണ്ടും അത് ചെയ്യുന്നവർക്ക് ശിക്ഷ വിധിച്ചുകൊണ്ടും ബി ജെ പി യുടെ നേതൃത്വത്തിൽ കേന്ദ്രം അവതരിപ്പിച്ച മുസ്ലിം സ്ത്രീ വിവാഹ അവകാശ ബിൽ 2018 
മത വിശ്വാസത്തിനും നിയമങ്ങൾക്കും എതിരെയുള്ള കടന്നു കയറ്റമാണ് എന്ന വ്യാജേന നടത്തുന്ന പ്രചാരണങ്ങളും, ഈ പ്രചാരണങ്ങളെ അനുകൂലിച്ചു പത്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും,, കുറച്ചു ദിവസങ്ങളായി കാണുന്നു ,,

സത്യം എന്താണ് എന്നറിയാനുള്ള അവകാശം നമുക്കെല്ലാവർക്കുമുണ്ട് ,, 

അത് നമ്മളെ അറിയിക്കാൻ ബാധ്യതയുള്ള പത്ര മാധ്യമങ്ങൾ അതാഗ്രഹിക്കാത്തവർക്കു വേണ്ടി അടിമപ്പണി ചെയ്യുമ്പോൾ ,, നേരിട്ട് ഇങ്ങനെ ഒരു കുറിപ്പെഴുതാതെ വേറെ നിവൃത്തിയില്ല !!

വിവാഹ മോചനത്തിന് ശരിയത് നിയമത്തിൽ പറയുന്ന പേരാണ് 'തലാഖ്'

ഭാരതത്തിൽ ' തലാഖ് ' പലരീതിയിൽ നടത്താവുന്നതാണ് 

(1 ) ഭർത്താവു മുഖേന  (തലാഖ് - ഉസ് - സുന്നത് & തലാഖ് - ഉൽ - ബിദ്അത്)
(2 ) ഭാര്യ മുഖേന ( തലാഖ് - ഇ - തഫ്‌വിദ്)
(3 ) രണ്ടു പേരും ഒന്നിച്ചു (ഖുല & മുബാരത് )
(4 ) കോടതി മുഖേന ( ലിയാൻ & ഫസ്ഖ് )

ഇതിൽ ഭർത്താവു മുഖേന യുള്ള തലാഖ് ആണ് തർക്ക വിഷയം 

ശരിയത് നിയമം അനുസരിച്ചു 'തലാഖ് - ഉസ് - സുന്നത്' അതായതു നിയമാനുസൃത തലാഖ് മാത്രമേ ചെയ്യാൻ പാടുള്ളു 

"തലാഖ് - ഉൽ - ബിദ്അത്" എന്നത് നിയമ വിരുദ്ധമാണ് , ശരിയത് നിയമവും ഖുറാനും "തലാഖ് - ഉൽ - ബിദ്അത്" നെ അംഗീകരിക്കുന്നില്ല

'തലാഖ് - ഉസ് - സുന്നത് അതായതു നിയമപരമായ തലാഖ് ചെയ്യുന്നതിനായി രണ്ടു രീതികൾ തുടർന്ന് പോകുന്നു 

(1) തലാഖ് - ഇ - എഹ്‌സാൻ
(2) തലാഖ് - ഇ - ഹസൻ 

ഇതിൽ "തലാഖ് - ഇ - എഹ്‌സാൻ" ആണ് ഭൂരിപക്ഷ ഇസ്ലാമിക സമൂഹവും പിന്തുടരുന്നത് , ഇതുവഴി ഭർത്താവു തൻറെ ഭാര്യയെ തലാഖ് ചെയ്യണം എന്ന് തീരുമാനിച്ചാൽ ആദ്യം അദ്ദേഹം ഭാര്യയുടെ മുന്നിൽ മൂന്നു പ്രാവശ്യം തലാഖ് ചൊല്ലണം അതായതു " തലാഖ് , തലാഖ് , തലാഖ് " എന്ന് പറയണം , അതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കണം 

ഈ "ഇദ്ദത്"  കാലാവധി എന്നത് സാധാരണ രീതിയിൽ മൂന്നു മാസമാണ്, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവിന് ഭാര്യയുമായി ഒന്നിക്കാനുള്ള അവസരമുണ്ട് ,, ഈ മൂന്നു മാസത്തിനിടയിൽ ഭർത്താവു ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയോ ,, സ്വീകരിക്കുകയോ ചെയ്താൽ തലാഖ് ഒഴിവാകും , 

അതല്ല ഇദ്ദത് കാലാവധി പൂർത്തിയാകും വരെ ഭർത്താവു ഭാര്യയെ സ്വീകരിച്ചില്ലെങ്കിൽ തലാഖ് പൂർത്തിയാകും , 

അതിനു ശേഷം ആ സ്ത്രീയെ പുനർവിവാഹം ചെയ്യണമെങ്കിൽ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ഭർത്താവു വീണ്ടും തലാഖ് ചൊല്ലണം , 

തലാഖ് ചൊല്ലിയതിനു ശേഷം അവർ "ഇദ്ദത്" കാലാവധി പൂർത്തിയാക്കണം, അതിനു ശേഷം പഴയ ഭർത്താവിനെ വിവാഹം ചെയ്യാം, പക്ഷെ ഇപ്പോഴെല്ലാം ഇദ്ദത് കാലാവധിയിൽ ഭാര്യക്ക് തലാഖ് ചൊല്ലിയ  ഭർത്താവു ജീവനാംശം (ജീവിക്കാനുള്ള ചിലവ് ) നൽകേണ്ടതുണ്ട് 

പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ പിന്തുടരുന്നത് "തലാഖ് - ഉൽ - ബിദ്അത്" ആണ് അതായതു ശരിയത് നിയമത്തിനെതിരായ തലാഖ് 

ഈ തലാഖ് മുഖേന ഭർത്താവു തലാഖ് ഉരുവിട്ടതിനു ശേഷം "ഇദ്ദത്" കാലാവധിക്കായി കാത്തിരിക്കാറില്ല, 

ഇങ്ങനെ ഇദ്ദത് കാലാവധി പൂർത്തിയാക്കാതെ നടത്തുന്ന തലാഖിനെ ഖുർആനോ ശരിയത് നിയമമോ അംഗീകരിക്കുന്നില്ല 

അതുകൊണ്ടു തന്നെ യഥാർത്ഥത്തിൽ ഇസ്ലാം മതനിയമം  അംഗീകരിക്കുകയാണ് എങ്കിൽ ഇന്ത്യയിൽ തുടരുന്ന "തലാഖ് - ഉൽ - ബിദ്അത്" നിയമ വിരുദ്ധമാണ് എന്ന് പറയേണ്ടി വരും, നിയമ വിരുദ്ധ മായി ചെയ്യുന്ന കാര്യങ്ങൾക്കു തീർച്ചയായും ശിക്ഷയും വേണം 

ഇത്രയേയുള്ളൂ കാര്യം , ഇതാണ് സത്യം !!

എന്നാൽ ഇന്ത്യയിലെ ബഹുപൂരിപക്ഷം മതനിരപേക്ഷ സമൂഹത്തെയും ഇസ്ലാമിക വിശ്വാസികളെയും ഇന്ത്യയിലെ മത രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും ചേർന്ന് പറഞ്ഞു പറ്റിക്കുകയാണ് ,, 

ബി ജെ പി കൊണ്ടുവന്ന മുസ്ലിം സ്ത്രീ വിവാഹ അവകാശ ബിൽ 2018 , ഇസ്ലാമിക നിയമങ്ങളിലേക്കുള്ള കടന്നു കയറ്റമല്ല ,, മറിച്ചു ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാന രൂപത്തിൽ നിലനിർത്താനുള്ള ശക്തമായ മായാ ഇടപെടലാണ് !! ഇത് കോടാനുകോടി മുസ്ലിം സ്ത്രീകളുടെയും അവരുടെ അച്ഛനമ്മമാരുടെയും കണ്ണീരൊപ്പാനുള്ള നിയമമാണ് 

രഹ്ന ഫത്തിമയും, തൃപ്തി ദേശായിയും, മനീതികളും ഒക്കെ സ്ത്രീ ശാക്തീകരണം നടത്തേണ്ടത് പതിനെട്ടാം പടി കയറിയിട്ടല്ല ,, ഇങ്ങനെയുള്ള മതപരമായ , ആചാരപരമായ, നിയമ വിരുദ്ധമായ തെറ്റുകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചും , അതിനെയൊക്കെ രാഷ്ട്രീയം നോക്കാതെ നേർവഴി നടത്താൻ കേന്ദ്രം കാണിക്കുന്ന ഈ അർജവത്തെ സർവഥാ പിന്തുണച്ചുമാണ് !!

!! ആർസ !!

" അരവിന്ദ് കെജ്‌രിവാൾ " (അന്നുമുതൽ ഇന്നുവരെ)

വർഷം 2010  മുതൽ 2012 വരെ ഭാരതം മുൻ കാലഘട്ടങ്ങളെക്കാൾ കലുഷിത മായിരുന്നു, 

ലക്ഷോപലക്ഷം കോടികളുടെ അഴിമതിക്കഥകൾ ദിനം ദിനം പുറത്ത് വന്നുകൊണ്ടിരുന്നു ,, കോമ്മൺ വെൽത്തും , 2 ജി യും , കൽക്കരി കുംഭകോണവും തുടങ്ങി ഒരു രാജ്യത്തും ഒരിക്കലും നടക്കാത്ത വിധം,,  ഭരിക്കുന്ന പാർട്ടി തന്നെ പൊതുമുതൽ കൊള്ളയടിക്കാൻ മുൻകൈ എടുക്കുന്ന അതി ദാരുണമായ അവസ്ഥ !!

 സർക്കാരിനെതിരായ വളർന്നു വന്ന വെറുപ്പിൽ   എങ്ങനെ പ്രതികരിക്കണം എന്നറിയാതെ വീർപ്പുമുട്ടുന്ന പൊതുജനം 

പൊടുന്നനെ ഒരുദിവസം സായാഹ്നത്തിൽ ഭാരതത്തിലെ സർവ പട്ടണങ്ങളിലും ഒരേ സമയം മെഴുകുതിരികൾ കൊളുത്തി കുറച്ചു യുവാക്കൾ പ്രതിക്ഷേധിച്ചു ,, എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്ന പത്രമാധ്യമങ്ങളും പൊതുജനവും ,, പ്രതിക്ഷേധ കാരുടെ പിറകെ കൂടി ,,

അവരിൽ നിന്നുമാണ് ഭാരതം ആ പേര് കേട്ടത് ,, " അണ്ണാ ഹസാരെ "

തുടർന്ന് സർവരും അണ്ണാ ഹസാരെയുടെ പിറകെ ആയി, അണ്ണാ ഹസാരെ പല്ലു തേയ്ക്കുന്നതുമുതൽ രാത്രിയിൽ കിടന്നു ഉറങ്ങുന്നത് വരെ മാധ്യമങ്ങൾ ലൈവ് കവറേജ് ചെയ്തു ,,

നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലായി മാറിയ വിവരാവകാശ നിയമത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ വിവരാവകാശ നിയമം നിലവിൽ വരാൻ കാരണം 'കിസാൻ ബാബുറാവ് ഹസാരെ' എന്ന അണ്ണാഹസാരെ ആണ് എന്ന വിഷയം പോലും അപ്പോഴാണ് പൊതു ജനം അറിയുന്നത് 

2011  ഏപ്രിൽ മാസം അഞ്ചാം തീയതി അണ്ണാഹസാരെ തന്റെ നിരാഹാര സമരം ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിക്കുമ്പോൾ ആ സമരത്തിന് ചുക്കാൻ പിടിച്ചു 'അരവിന്ദ് കെജ്‌രിവാൾ' എന്ന പഴയ ഇൻകം ടാക്സ് കമ്മീഷണർ പിൻ നിരയിൽ ശക്തമായി ഉണ്ടായിരുന്നു  

പിന്നെ , പതുക്കെ പതുക്കെ പിൻ നിരയിൽ നിന്നും മുൻ നിരയിലേക്കെത്തി ,,, കൂടെ സന്തത സഹചാരിയായ മനീഷ് സിസോദിയയും 

അഴിമതി വിരുദ്ധ സമരം അതിശക്തമായ നിലയിൽ ദേശീയ പിന്തുണ നേടുകയും ,, പൊതുജനം അതുവരെ കടിച്ചമർത്തി വെച്ചിരുന്ന കോൺഗ്രസ് സർക്കാർ വിരുദ്ധ വികാരം പ്രകടിപ്പിക്കാനുള്ള വേദിയാകുകയും ചെയ്തതോടെ ,, അരവിന്ദ് കെജ്‌രിവാൾ തന്റെ ചരടുവലികൾ ശക്തമാക്കി ,, 

കിരൺ ബേദിയും , ബാബ രാംദേവും , അണ്ണാഹസാരെയും എല്ലാം സാവധാനം രംഗം ഒഴിഞ്ഞു ,, 

അതോടെ കഥയിൽ  നായകൻ ഒരാൾ മാത്രമായി 

ജനങ്ങളിൽ കത്തിനിന്നിരുന്ന അഴിമതി വിരുദ്ധ വികാരത്തെ അരവിന്ദ് കെജ്‌രിവാൾ സമർഥമായി ഉപയോഗിച്ചു, 

തുടർന്ന് പ്രചാരണങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലാക്കി 

>> അഴിമതി കാണിക്കുന്ന മന്ത്രിമാരെ തളയ്ക്കാൻ ലോക്‌പാൽ വേണം
>> ജനങ്ങൾക്ക് ഇഷ്ടമല്ലാത്ത മന്ത്രിമാരെ തിരിച്ചു വിളിക്കാൻ നിയമം വേണം 
>> രാഷ്ട്രീയ പാർട്ടികൾ മേടിക്കുന്ന സംഭാവനകളുടെ വിശദവിവരം വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണം 
>> മന്ത്രിമാർ സെക്യൂരിറ്റിക്കായി വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇല്ലാതാക്കണം , 
>> മന്ത്രിമാർ പോകുന്ന വഴികളിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത് 
>> മന്ത്രിമാർ വിമാനങ്ങളിൽ എക്കണോമിക്കൽ ക്‌ളാസിൽ മാത്രം യാത്ര ചെയ്യണം 
>> സർക്കാരിന്റെ പണം സബ്‌സിഡികൾ സൗജന്യ സേവനങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രീണന ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക 
>> ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പിൽ നിന്നും അകറ്റി നിർത്തുക 
>> അഴിമതി പൂർണമായും തുടച്ചു നീക്കുക 
>> കള്ളപ്പണവും ടാക്സ് വെട്ടിക്കലും തടയുക 
>> രാഷ്ട്രീയ നേതാക്കൾ കൈക്കൂലി വേടിക്കാതിരിക്കുക
>> ജാതി രാഷ്ട്രീയം പോലുള്ള അപകടകരമായ കീഴ്വഴക്കങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ വിട്ടു നിൽക്കുക 
>> സർക്കാർ സ്ഥാപനങ്ങൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാതിരിക്കുക 

തുടങ്ങി ഓരോ ഭാരതീയനും കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും അരവിന്ദ് കെജ്‌രിവാൾ ആവർത്തിച്ച് കൊണ്ടിരുന്നു 

ഈ വാക്കുകളെ നെഞ്ചോടു ചേർത്ത ജനത അരവിന്ദ് കെജ്രിവാളിൻറെ ആം ആത്മി പാർട്ടിയെ കാലഘട്ടത്തിന്റെ ആവശ്യം എന്ന് കരുതി ,, കണ്ണുമടച്ചു പിന്തുണച്ചു 

എങ്ങേനെയും ഡൽഹി സർക്കാരിൽപ്രതിപക്ഷ കക്ഷിയായി മാറാം എന്ന കെജ്‌രിവാളിന്റെ സ്വപ്നങ്ങൾക്ക് , ചിറകു മുളയ്ക്കുക ആയിരുന്നു 

അങ്ങനെ പ്രതിപക്ഷ കക്ഷിയായി മാറിയാൽ വീണ്ടും വീണ്ടും സർക്കാരുകളെ വിമർശിച്ചു തന്റെ പ്രസ്ഥാനത്തെ ഭാരതം മുഴുവനും വളർത്താം 

പക്ഷെ വിധി മറ്റൊന്നായിരുന്നു ,, 

അഴിമതി വിഷയത്തിൽ ആരോപണ വിധേയനായ വിജയ് ഗോയലിനെ മാറ്റി ബി ജെ പി ഹർഷ് വർധനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയതോടെ , , ഇതിൽ പ്രതിക്ഷേധിച്ചു വിജയ് ഗോയലിന്റെ അനുയായികൾ ആം ആദ്മി പാർട്ടിയ്ക്ക് തങ്ങളുടെ വോട്ടുകൾ മറിച്ചു

ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ,, അതോടെ കെജ്‌രിവാളിന്റെ കണക്കു കൂട്ടലുകൾ പൂർണമായും തെറ്റി ,,

സമരം നടത്തി മാത്രം പരിചയമുള്ള കെജ്‌രിവാളിന് താൻ ഭരണത്തിൽ വന്നാൽ  പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെ ജനങ്ങളുടെ വെറുപ്പ് നേടേണ്ടിവരും എന്ന് വെക്തമായി അറിയാമായിരുന്നു 

ഭരണത്തിൽ നിന്നും മാറി പ്രതിപക്ഷത്തെത്താൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല !!

ഒടുവിൽ കെട്ടിയ വേഷം ആടാതെ വേറെ നിവർത്തി ഇല്ലാതായി 

സത്യപ്രതിജ്ഞാ ചടങ്ങിന് തന്റെ സ്വന്തം മാരുതി വാഗൺ ആർ കാറിൽ ഡൽഹിയിലേക്ക് വന്ന കെജ്‌രിവാൾ വളരെ പെട്ടന്ന് തന്നെ ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ രൂപത്തിലേക്ക് മാറി 

താൻ മുൻപ് എതിർത്തിരുന്ന രാഷ്ട്രീയ പ്രീണിത നടപടികൾ സ്വയം നടപ്പിലാക്കാൻ ശ്രമം തുടങ്ങി ,, പാവങ്ങൾക്കോ പണക്കാർക്കോ എന്ന് നോക്കാതെ ഡൽഹിയിൽ എല്ലാവര്ക്കും വീട്ടാവശ്യങ്ങൾക്കു ഉപയോഗിക്കുന്ന വെള്ളം സൗജന്യമാക്കി ,, 

ഒരു കുടുംബം ഓരോ ദിവസവും ഉപയോഗിക്കുന്ന ശുദ്ധ ജലവും അത് വിതരണം ചെയ്യുന്നതിനുള്ള ചിലവും സർക്കാരിന്റെ ബാധ്യതയായി ,, ഒരു മാസം ഒരു കുടുംബം കുടിക്കുന്ന ചായയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന വെള്ളത്തിന് പണം നൽകുക എന്നത് ഒരു ഡെൽഹിക്കാരനും വലിയ ബാധ്യതയല്ല.  

എന്നിട്ടും രാഷ്ട്രീയ പ്രീണനത്തിനായി ദിവസവും വിതരണം ചെയ്യുന്ന ശുദ്ധജലം   ഒരു വിലയും ഇല്ലാത്ത ഒന്നാക്കി മാറ്റി, കെജ്‌രിവാൾ എന്ന സാമ്പത്തിക വിദക്ദ്ധൻ 

അവിടം കൊണ്ട് തീർന്നില്ല എല്ലാ സംസ്‌ഥാനങ്ങളിലും നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡൽഹിയിൽ ഉള്ളവയുടെ പേര് ആം ആദ്മി പോളി ക്ലിനിക് എന്നാക്കി , 

എന്നുവെച്ചാൽ എല്ലാ സംസ്‌ഥാനങ്ങളിലും വർഷങ്ങളായി തുടർന്ന് വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ,, ഡൽഹിയിൽ മാത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിലാക്കി എന്നിട്ടു സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചിലവാക്കി പ്രൈമറി ഹെൽത്ത് സെന്റർ എന്ന പേര് മാറ്റി ആം ആദ്‌മി പോളി ക്ലിനിക് എന്നാക്കി ... 

ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ത്യയിൽ ഇന്നേവരെ കാണിക്കാതെ രാഷ്ട്രീയ നാടകം ,, സർക്കാർ ആരോഗ്യ കേന്ദ്രത്തെ പാർട്ടി സ്വത്താക്കി കാണിച്ചു ജനങ്ങളെ പറ്റിക്കുന്നു 

ഈ തരികിട പരിപാടികളെല്ലാം തകൃതിയായി നടക്കുന്നതിനിടയിൽ ,, മറ്റുചില രാഷ്ട്രീയ മാറ്റങ്ങളും ഡൽഹിയിൽ നടക്കുന്നുണ്ടായിരുന്നു 

കോൺഗ്രസിൽ പ്രതീക്ഷ നശിച്ച ഇസ്ലാമിക തീവ്രവാദികളും , ക്രിസ്തീയ മിഷനറി മാരും, രാഹുൽ ഗാന്ധിയെക്കാൾ വിശ്വസിക്കാൻ പറ്റിയ ആൾ കെജ്‌രിവാൾ ആണെന്ന് തെറ്റിദ്ധരിച്ചു ,, സർവ വിധ പിന്തുണയും ആം ആദ്‌മി പാർട്ടിയ്ക്ക് നൽകാൻ തീരുമാനിച്ചു 

താനെന്തൊക്കെ പറഞ്ഞാണോ ആം ആദ്‌മി പാർട്ടി രൂപീകരിച്ചത് , അതിനെല്ലാം ഘടക വിരുദ്ധമായി പ്രവർത്തിച്ചു സർവരെയും പറ്റിച്ച കെജ്‌രിവാളിനെ സാമ്പത്തികമായും രാഷ്ട്രീയപരമായും കയയച്ചു സഹായിച്ചു മോഡി വിരുദ്ധനാക്കി മാറ്റി ,, തങ്ങളുടെ മാഫിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇസ്ലാമിക തീവ്രവാദികളും ക്രിസ്തീയ മിഷനറികളും കഠിനാധ്വാനം ചെയ്യുന്നതിൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ല ,, 

ഇപ്പോൾ കള്ളന്മാരും കൊള്ളക്കാരും ഒന്നായി ...

രാഷ്ട്രീയ സംശുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന കെജ്‌രിവാളിന്റെ പാർട്ടിയിലെ ഭൂരിപക്ഷ മന്ത്രിമാരും എം എൽ എ മാരും അവരുടെ ബന്ധുക്കളും കൊലപാതകം , പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളിൽ പ്രതികളോ വിചാരണ നേരിടുന്നവരോ ഒക്കെയാണ് 

കള്ളപ്പണം തടയണം എന്ന് പറഞ്ഞു നിരാഹാരം കിടന്ന കെജ്‌രിവാൾ ആണ്,,,  മോഡി നോട്ടു നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞു നിലവിളിച്ചതു 

അഴിമതി വിരുദ്ധ സമരത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയുട്ടു രാഷ്ട്രീയത്തിലെത്തി, ഇപ്പോൾ സർവ അഴിമതിക്കും കൂട്ട് നിൽക്കുകയാണ് കെജ്‌രിവാൾ എന്ന ചതിയൻ.

കെജ്‌രിവാൾ വളർന്നുവന്നതല്ല, സാഹചര്യങ്ങൾ അയാളെ വളർത്തിയതാണ് ,, 

ഇന്നും രാഹുൽ ഗണ്ടിയിൽ പ്രതീക്ഷ നശിച്ച കോൺഗ്രെസ്സുകാർ പോലും മോഡിക്കെതിരെ കെജ്‌രിവാളിനെ മുന്നിൽ കാണുന്നത് കെജ്രിവാളിൻറെ കഴിവുകൊണ്ടല്ല, മറിച്ചു ബി ജെ പി വിരുദ്ധ പാർട്ടിക്കാരുടെ ഗതികേട് കൊണ്ട് മാത്രമാണ്.

Thursday, 7 June 2018

മോദിയുടെ വിദേശ പര്യടനം !!

മലയാളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല !!
നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങൾ ഇത്രയും തവണ വീണ്ടും വീണ്ടും സന്ദർശിക്കുന്നത് എന്തിനെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല !!
കാരണം!!
മലയാളിയെ സംബന്ധിച്ചിടത്തോളം സർക്കാർ പണം ചിലവാക്കി നേതാക്കന്മാർ വിദേശ സന്ദർശനം നടത്തുന്നത് ഒന്നുകിൽ കുടുംബവും ആയി ടൂർ നടത്താൻ, അല്ലെങ്കിൽ സർക്കാർ ചിലവിൽ ചികിത്സ നടത്താൻ, അല്ലെങ്കിൽ വിദേശത്ത് പഠിക്കുന്ന മക്കളെ കാണാൻ,അതുമല്ലെങ്കിൽ കള്ളപ്പണം നിക്ഷേപിക്കാൻ, അല്ലെങ്കിൽ അവനവൻറെ ബിസിനസ്‌ ബന്ധങ്ങൾ വളർത്താനും രഹസ്യമായി ഫണ്ട്‌ സംഘടിപ്പിക്കാനും ,,, ഇതൊന്നു മല്ലെങ്കിൽ കള്ളുകുടിക്കാനും പെണ്ണ് പിടിക്കാനും ...
ഇങ്ങനെയുള്ള വിദേശ യാത്രകൾ കാലാ കാലങ്ങളായി കണ്ടു പരിചയിച്ച മലയാളിക്ക് പ്രധാന മന്ത്രി ഇത്ര മാത്രം വിദേശ പര്യടനം നടത്തുന്നത് എന്തിനാണ് എന്ന് സ്വാഭാവികമായും സംശയം തോന്നാം .
സത്യം പറഞ്ഞാൽ ഇന്ത്യയിലെ ഒട്ടുമുക്കാൽ രാഷ്ട്രീയ നേതാക്കന്മാർക്കും മോദിയുടെ വിദേശ സന്ദർശനങ്ങൾ എന്തിനാണെന്ന് വല്ല്യ പിടിയില്ല കാരണം അവരാരും ഇതുവരെ വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ളത് നമ്മുടെ രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടിയിട്ടല്ല, പലരും എന്തിനാണ് പോയിട്ടുള്ളത് എന്ന് പുറത്തു പറയാൻ പോലും കൊള്ളില്ല,,
നമ്മുടെ നാട്ടിലെ പത്ര മാധ്യമങ്ങളും മോദിയുടെ വിദേശ സന്ദർശനത്തിൻറെ ഗുണ ഫലങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിക്കാറില്ല.
ലോക ചരിത്രത്തിൽ സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്ന പേര് നേടിയ നരേന്ദ്ര മോദി വീണ്ടും വീണ്ടും വിദേശ രാജ്യ സന്ദർശനങ്ങൾ നടത്തുന്നത് എന്തിനെന്നു ലോകവിവരം ഉള്ളവർക്കറിയാം എങ്കിലും എട്ടും പൊട്ടും തിരിയാത്ത സാധാരണക്കാരന് വേണ്ടി ചിലത് താഴെ ക്കുറിക്കുന്നു.
>> നരേന്ദ്ര മോദി വിദേശ സന്ദർശനം നടത്തുന്നത് അദ്ധേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കോ സുഖ ചികിത്സയ്ക്കോ അല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തെ മൂന്നാം നിര രാജ്യങ്ങളുടെ ഇടയിൽ നിന്നും ഒന്നാം നിരയിലേയ്ക്ക് കൈ പിടിച്ചു ഉയർത്താനാണ്
>> മോദി ഒറ്റയ്ക്കല്ല ഒരു വിദേശ പര്യടനവും നടത്തുന്നത് , മോഡിയോടൊപ്പം സുസജ്ജമായ ഒരു ഓഫീസ് സംവിധാനം തന്നെ യാത്ര ചെയ്യുന്നു, അതിൽ 50 മുതൽ 100 ഓളം ഉന്നത തല ഉദ്യോഗസ്ഥരും അവരുടെ ഓഫീസ് സ്റ്റാഫ്ഫു കളും യാത്ര ചെയ്യുന്നു , ഉദ്യോഗസ്ഥരിൽ വിദേശ കാര്യ സെക്രടറി മാർ, വ്യവസായ വകുപ്പ് ഡയറക്ടർ മാർ, പ്രവാസ്യ കാര്യ ഉദ്യോഗസ്ഥർ, സാമ്പത്തിക വിധക്തർ, പ്രധിരോധ വകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്ര ഗവേഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭാഷാ വിവർത്തകർ, എല്ലാത്തിനും പുറമേ നൂറോളം അംഗരക്ഷകരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും, പക്ഷെ ഇവരെ ആരെയും നമ്മൾ വേദികളിലോ പത്ര മാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളിലോ കാണാറില്ല, പക്ഷെ മോഡിയെ സംബന്ധി ച്ചിടത്തോളവും, അകമ്പടി യായി പോകുന്ന ഈ ഉദ്യോഗസ്ഥരെ സംബന്ധി ച്ചിടത്തോളവും ഓരോ വിദേശ പര്യടനവും രാപ്പകിലില്ലാത്ത ചർച്ചകളുടെയും ഉടമ്പടി തീരുമാനങ്ങളുടെയും , അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കരാറുകളുടെ അംഗീകാരം നൽകലുമൊക്കെയാണ് .
>> അപ്പോൾ കാര്യ വിവരം ഒട്ടുമില്ലാത്ത സാധാരണക്കാരന് തോന്നുന്ന മറ്റൊരു സംശയമാണ് ,, നമ്മളെന്തിനാണ് മറ്റു രാജ്യങ്ങളുമായി ഉടമ്പടികൾ ഒപ്പ് വെയ്ക്കുന്നത്, എന്തിനു മറ്റു രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായി നല്ല ബന്ധം രൂപീകരിക്കുന്നു,,, ഈ സംശയങ്ങൾക്കുള്ള വിശദീകരണം ചുവടെ ചേർക്കുന്നു ..
ഇന്ത്യ എന്ന രാജ്യത്ത് നിന്നും വളരെ നല്ലൊരു ശതമാനം ആളുകളും വിദേശ രാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, ചിലർ ജോലിയ്ക്കായി , ചിലർ ബിസിനസ്സിനായി, ചിലർ പഠനത്തിനും ഗവേഷണങ്ങൾക്ക്‌ മായി, അതിനെല്ലാം പുറമേ നല്ലൊരു ശതമാനം ഇന്ത്യൻ വ്യവസായി കൾ വിദേശ രാജ്യങ്ങള് മായുള്ള കയറ്റു മതി ഇറക്കുമതി വ്യവസായങ്ങളിൽ ഉൾപെട്ടിട്ടുള്ളവരാണ്, ഇതെല്ലം ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ, ഇനി മറ്റു രാജ്യങ്ങളിലെ പൌരന്മാർ നമ്മുടെ രാജ്യത്ത് നേരിട്ടും അല്ലാതെയും ഉൾപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളെ ക്കുറിച്ച് പറയാം, നാം നമ്മുടെ രാജ്യത്ത് ദിവസേന ഉപയോഗിക്കുന്ന വിദേശ ഉൽപ്പന്നങ്ങളിൽ ചിലത് താഴെ ചേർക്കുന്നു ...
colgate , close - up , pepsodent , lux , Aqua fresh, Cibaca, Oral-B , Liril, Lifebuoy, Denim, Dove, Revlon, Pears, Rexona, Hamam, Ponds , Dettol, Clearasil, Palmolive, Amway, Johnson Baby , Surf, Rin, Sunlight, Wheel, OK, Vim , Ariel, Check, Henko , Old Spice, Palmolive, Ponds, Gillette, Fair & Lovely, Lakme, Liril, Denim, Revlon , Wrangler, Nike, Adidas, Newport, Reebok , Puma , Rado, Rolex, Swissco, Seiko, Citizen , Parker, Nicholson, Rotomac, Swissair, Add Gel, Rider, Mistubishi, Flair, Uniball, Pilot, Coke, Fanta, Spright, Thums up, Gold Spot, Limca , LIPTON (Tiger, Green Label, Yellow label, Cheers), Brooke Bond (Red Label, Taj Mahal),, Sunrise, Nestle, Nescafe, Rich, Bru , Annapurna, Captain Cook (HUL), Kissan, Pilsbury , Nestle-Meggi , Kurkure , lays , Cadbury , Aquafina, Kinley, Bailey, Boost, Bournvita, Horlicks, Complan, LG, Samsung, Phillips, Sansui, Hundai, Sony, Toshiba, Hitachi, Haier, Akai , Aircel, Vodaphone, Do-co-mo, Uninor , LG, Samsung, Dell, Apple, HP, Lenovo, Acer, Compaq, Microsoft. Maruti-Suzuki (49% Indian+51% Japan), Hyundai, GM-Chevrolet, Ford , Nissan, Raunalt, Honda, Yamaha, Suzuki, അങ്ങനെ അങ്ങനെ ഒരുപാട് സാധനങ്ങൾ , അതിനു പുറമേ KFC , Pizza Hut , Coffe Day തുടങ്ങിയ ഫുഡ്‌ ഔട്ട്‌ ലെറ്റുകൾ ,,
നമ്മുടെ ന്യൂസ്‌ ചാനലുകളായ ഏഷ്യ നെറ്റ് ഉൾപ്പടെ ഒരുവിധം ചാനലുകളും ഒട്ടുമുക്കാൽ സിനിമാ നിർമാണ കമ്പനികളും ഇന്ന് വിദേശ കമ്പനികളുടെ നിക്ഷേപങ്ങളിൽ നിലനിന്നു പോകുന്നവയാണ്, ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ പലതും ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാൽ നിലനിന്നു പോകുന്നതാണ്, സ്വർണം മുതൽ പെട്രോളിയം വരെ നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാൽ വസ്തു വകകളും നമ്മൾ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് ,,, ഇന്ത്യയിൽ ഉപയോഗിക്കുന്ന കമ്പ്യുടർ കളും അതിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ കളും, ഗൂഗിൾ മാപ് പോലുള്ള സർവസാധാരണ GPS സംവിധാനങ്ങളും എല്ലാം വിദേശ രാജ്യങ്ങളുടെതാണ് ,,
ഇതിനെല്ലാം പുറമേ നമ്മുടെ പൊതുമരാമത്ത് പണികൾ , റോഡുകൾ , കുടിവെള്ള പദ്ധതികൾ , തുടങ്ങി പലതും വിദേശ രാജ്യങ്ങളുടെ സഹായത്തോടെ യാണ് ചെയ്യുന്നത് , ഇതിൽ ജപ്പാൻ കുടിവെള്ള പദ്ധതി ലാവ്‌ലിൻ തുടങ്ങിയ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ പദ്ധതികൾ കേരളീയർക്കും സുപരിചിതമാണ് ...
ഇതെല്ലാം മറ്റു രാജ്യങ്ങളുമായി നമ്മൾ സാമ്പത്തികമായും വ്യാവസായികമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചെറിയ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇനി രാജ്യ സുരക്ഷയിലെയ്ക്കും അതിർത്തി സംരക്ഷണത്തിലെയ്ക്കും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെയ്ക്കും വരാം, പാകിസ്താൻ , ചൈന, നേപാൾ, ബർമ, ബംഗ്ലാദേശ് , ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി നേരിട്ട് അതിർത്തി പങ്കുവെയ്ക്കുന്ന രാജ്യമാണ് ഇന്ത്യ ഇതിൽ പലരാജ്യങ്ങലുമായി ഇന്ത്യയ്ക്ക് അതിർത്തി തർക്കങ്ങളും സാമ്പത്തിക മത്സരങ്ങളും ഉണ്ട് ,,, ഈ രാജ്യങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ രാഷ്ട്രീയ ബന്ധങ്ങൾ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കേണ്ടത് ഇന്ത്യയുടെ സമാധാന പരമായ നിലനില്പ്പിനു അത്യാവശ്യമാണ് ,, ശാസ്ത്ര സങ്കേതിക വിഷയങ്ങളിലും വ്യോമയാന വ്യവസായത്തിലും , ഉപഗ്രഹ നിർമാണ ങ്ങളിലും എല്ലാം മറ്റു രാജ്യങ്ങൾ പരസ്പരം അറിവുകൾ കൈ മാറി ഒരുമിച്ചു മുന്നേറുമ്പോൾ അവരെയ്ക്കാൾ ഒരുപടി മുന്നിലെത്താൻ വിദേശ രാജ്യങ്ങളുമായുള്ള നിരന്തരമായ സഹകരണം ഇന്ത്യയ്ക്ക് ആവശ്യമാണ്‌,
ഇനി പ്രവാസി സുരക്ഷയിലെയ്ക്ക് വരാം, ഓരോരോ രാജ്യങ്ങൾക്കും ഓരോരോ വിദേശ നയങ്ങളുണ്ട്‌ , ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ ജീവിക്കുന്നുണ്ട് , അവരുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ആ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന് ശക്തവും ഊഷ്‌മളവുമായ ബന്ധങ്ങൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ അപകടങ്ങളിലോ നിയമപ്രശ്നങ്ങളിലോ പെട്ടുപോകുന്ന ഇന്ത്യക്കാരെ രക്ഷിച്ചു തിരിച്ചു നാട്ടിലെത്തിയ്ക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല ..
ഇങ്ങനെ ഇന്ത്യയ്ക്കും ഇന്ത്യ ക്കാർക്കും വേണ്ടി ലോകത്തുള്ള സർവ രാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം നിലനിർത്താൻ രാപ്പകൽ കഴ്ടപ്പെടുന്ന നമ്മുടെ പ്രധാന മന്ത്രിയെ അസൂയയോടെ യാണ് എല്ലാ രാജ്യക്കാരും വീക്ഷിക്കുന്ന്നത് , മോദി യുടെ ഓരോ വിദേശ പര്യടനത്തെയും ഭയത്തോടെ യാണ് പാകിസ്ഥാനും ചൈനയും പോലുള്ള നമ്മുടെ അതിർത്തി രാജ്യങ്ങൾ നോക്കി കാണുന്നത് ,,,
ഇതുവരെ ഉള്ള വിദേശ സന്ദർശനങ്ങളിലൂടെ മോദി ഇന്ത്യയിലേയ്ക്ക് എത്തിച്ച വിദേശ നിക്ഷേപങ്ങൾ കോടാനു കോടി ഡോളർ ആണ് ,, അതിനെല്ലാം പുറമേ ഇന്ത്യയെ ശക്തമായ വ്യവസായ സുഹൃത്തായി കാണാൻ ഇന്ന് വിദേശ രാജ്യങ്ങൾ മത്സരിക്കുകയാണ് , ഇടനിലക്കരിലൂടെ കൈക്കൂലി വാങ്ങി നടത്തിയിരുന്ന പ്രധിരോധ ഇടപാടുകൾ പോലും നിർത്തലാക്കി രാജ്യങ്ങളുമായി നേരിട്ട് വ്യവസായ ബന്ധങ്ങൾ ആരംഭിക്കാനും ,, ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ത്യയിലേയ്ക്ക് കേന്ദ്രീകരിയ്കാൻ മറ്റുരാജ്യങ്ങളെ പ്രേരിപ്പി ക്കുവാനും മോഡിക്ക് കഴിഞ്ഞു ,,,
ഇത്രയും കാലം ഇന്ത്യ യിലിരുന്നു ഭരിച്ചു മുടിച്ചു , മറ്റു രാജ്യങ്ങളിലെ വ്യവസായികൾക്കും ഇടനിലക്കാർക്കും ഈ രാജ്യം തീരെഴുതിക്കൊടുത്തും , സ്വന്തം കാര്യത്തിനും കുടുംബക്കാരുടെ സുഖത്തിനും വേണ്ടി മാത്രം വിദേശ സന്ദർശനം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രിയ ക്കാരെ കണ്ടു പരിചരിച്ച ഇന്ത്യക്കാർക്ക് , ഇന്ത്യയും ഈ ഭൂലോകത്ത് ഒരു ശക്തമായ രാജ്യമാണ് എന്ന് കാണിച്ചു കൊടുത്തത് മോദി നേടിയെടുത്ത അന്താരാഷ്ട്ര പ്രതിച്ഛായ യാണ് ,,
മോദിയുടെ സന്ദർശനത്തിൻറെ ഗുണങ്ങൾ നമുക്ക് മനസ്സിലാകണം എങ്കിൽ പാകിസ്താനിലെ വാർത്ത ചാനലുകൾ കാണണം , വിദേശരാജ്യങ്ങൾ ഇത്രയും ബഹുമാനത്തോടെ കാണുന്ന മോദിയുടെ വിദേശ പര്യടനത്തെ കളിയാക്കാൻ സ്ഥിരബുദ്ധി നശിച്ച , സ്വന്തം മാതൃ രാജ്യമായ ഭാരതത്തിനോട് ഒരംശം പോലും ആത്മാർഥത ഇല്ലാത്ത കള്ള ബുദ്ധിജീവികൾക്ക് മാത്രമേ കഴിയൂ .

കോമാളി ആകുന്ന മലയാളി

ഒരു കാലത്തു മലയാളി എന്ന് പറഞ്ഞാൽ അഭിമാനമായിരുന്നു ,, സമ്പൂർണ സാക്ഷരതയും ആരോഗ്യ പരിപാലനവും , ലോക വിവരവും പ്രായോഗിക ബുദ്ധിയും, പറയുന്ന വിഷയങ്ങളെ കുറിച്ചുള്ള അടിസ്ഥാന പരമായ അറിവും അങ്ങനെ ഒട്ടു മിക്ക കാര്യങ്ങളിലും മലയാളികൾ മറ്റു ഇന്ത്യക്കാരുടെ മുൻപിൽ ബഹുമാനിക്കപ്പെടുന്നവർ ആയിരുന്നു 

പക്ഷെ ഇന്നത്തെ അവസ്ഥയോ ?

ഐ എ എസ് പരീക്ഷയായിക്കോട്ടെ , മെഡിക്കൽ എൻട്രൻസ് ആയിക്കോട്ടെ , സോഫ്റ്റ്‌വെയർ പോലുള്ള ഹൈടെക് ജോലികളായിക്കോട്ടെ , മറ്റുള്ള സംസ്‌ഥാനക്കാർ കേരളീയരേക്കാൾ ഒരുപാടു മുന്നിലെത്തിക്കഴിഞ്ഞു ,, ഒരുകാലത്തു ഇന്ത്യയിൽ മൊത്തം പരിഹസിക്കപ്പെട്ടിരുന്ന ബിഹാറിലെ കുട്ടികൾ പോലും രാജ്യാന്തര പരീക്ഷകളിൽ മലയാളി കുട്ടികളെ ക്കാൾ മുൻപിലായി കൊണ്ടിരിക്കുന്നു 

അതിനെല്ലാം പുറമെ രാഷ്ട്രീയ വിഷയങ്ങളിലെ ചർച്ചകൾ ഇന്ന് മലയാളികളെ ഏറ്റവും അപഹാസ്യരാക്കി മാറ്റിക്കഴിഞ്ഞു  

അന്ധമായ ബി ജെ പി വിരോധം മൂലം , പടച്ചു വിടുന്ന കഥകളും , പ്രതികരണങ്ങളും , അടിസ്ഥാന രഹിതമായ ആരോപണങ്ങളും , അതി വികൃത മായ ട്രോളുകളും ,, ഇന്ന് മലയാളിയെ ഒരു കോമാളിയുടെ രൂപത്തിൽ കാണാൻ മറ്റു സംസ്ഥാനക്കാർക്കു വഴി കട്ടിയായി തീരുകയാണ് 

ഇതിനുദാഹരണമായി ശ്രദ്ധയിൽ പെട്ട ഒരു കാര്യം ഇവിടെ പങ്കു വെയ്ക്കുന്നു 

കുറച്ചു കാലങ്ങൾക്കു മുൻപ് കേരളത്തിൽ നിന്നും എം പി യായി തിരഞ്ഞെടുക്കപ്പെട്ട അൽഫോൻസ് കണ്ണന്താനം ,, പെട്രോൾ നികുതി വരുമാനത്തിന്റെ ഉപയോഗത്തെ കുറിച്ച് പറഞ്ഞ അഭിപ്രായത്തെ കേരളം ജനതയും മാധ്യമങ്ങളും ചേർന്ന് ആഘോഷമാക്കി ,, ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു 

ഇനി ഈ വിഷയത്തിൽ അഭ്യസ്ഥ വിദ്യർ എന്ന് സ്വയം അഭിമാനിക്കുന്ന കേരള ജനതയ്ക്കും , സർവ വിജ്ഞാന കോശങ്ങളായ മാധ്യമ പ്രവർത്തകർക്കും പറ്റിയ ഒരബദ്ധം ചൂണ്ടികാണിക്കുന്നു 

പെട്രോളിന്റെ മേൽ ചുമത്തുന്ന സെസ്സ് അതുപോലുള്ള ടാക്‌സുകൾ എന്നിവ പിരിക്കുന്നത് ആരോഗ്യ പരിപാലനത്തിനും കക്കൂസ് നിർമാണത്തിനും വേണ്ടി കേന്ദ്രം ഉപയോഗിക്കും എന്നാണ് ശ്രീ അൽഫോൻസ് കണ്ണന്താനം പറഞ്ഞത് , (അദ്ദേഹം ഇതിനൊപ്പം പല കാര്യങ്ങളും പറഞ്ഞെങ്കിലും ഇത് മാത്രമാണ് കേരള ജനത കേട്ടത്)

ഇതുകേട്ട ബി ജെ പി വിരുദ്ധർ ഒന്നും ആലോചിക്കാതെ പെട്രോൾ വാങ്ങുന്നതിനെ കക്കൂസ് നിർമാണ സംഭവനയാക്കി ചിത്രീകരിക്കുകയും കണ്ണന്താനത്തിനെയും ബി ജെ പി യെയും കണക്കിന് കളിയാക്കുകയും ചെയ്തു 

പക്ഷെ ഇവരാരും ശ്രദ്ധക്കാതെ പോയ ഒരു കാര്യം !! 

ഇന്ത്യൻ ഭരണഘടന യുമായി ബന്ധപ്പെട്ടതാണ് 

നമ്മുടെ ഭരണ ഘടന യുടെ ആർട്ടികൾ 272 ഇൽ വ്യക്തമായി പറയുന്ന , എന്ന് വെച്ചാൽ കേന്ദ്രം ഈ പിരിച്ചെടുക്കുന്ന ടാക്സ്, എക്‌സൈസ്ഡ്യൂട്ടി   വരുമാനങ്ങളിൽ സംസ്‌ഥാനങ്ങൾക്കു വീതിച്ചു നൽകിയതിന് ശേഷമുള്ളതിൽ  ഒരു വിഹിതം ആരോഗ്യ പരിരക്ഷയ്ക്കും കക്കൂസ് നിർമാണത്തിനും  ചിലവഴിക്കും എന്ന് വ്യെക്തമായി എഴുതി വെച്ചിട്ടുണ്ട് , അങ്ങനെ നമ്മുടെ ഭരണഘടനയിൽ വ്യെക്തമായി എഴുതി വെച്ച  ഒരു കാര്യം മാത്രമാണ് കണ്ണന്താനം പറഞ്ഞത് ,,

ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയത് മോദിയോ അൽഫോൻസ് കണ്ണന്താനമോ അല്ല, ഡോക്ടർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസ്സംബ്ലി ആയിരുന്നു 
ഇന്നുവരെ നൂറോളം ഭരണഘടനാ ഭേദഗതികൾ കോൺഗ്രെസ്സടക്കമുള്ള പാർട്ടികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇന്നുവരെ ആരും ആർട്ടികൾ 272 ഭേദഗതി ചെയ്തിട്ടില്ല 

അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ സർവ്വജ്ഞാനികളായ മലയാളി സമൂഹം കക്കൂസ് നിർമാണ ഫണ്ടെന്നും പറഞ്ഞു ഇത്രയും കാലം കളിയാക്കിയത് അൽഫോൻസ് കണ്ണന്താനത്തിനെയോ ബി ജെ പി യെയോ അല്ല, നമ്മൾ ഓരോരുത്തരും ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന നമ്മുടെ ഭരണഘടനയെയാണ് ,  

ഞാൻ ഈ പറഞ്ഞ കാര്യം നിങ്ങൾക്ക് ഭരണഘടനാ പുസ്തകത്തിൽ നോക്കി ഉറപ്പുവരുത്താം അല്ലെങ്കിൽ Article 272 of Indian Constitution എന്ന് ഗൂഗിളിൽ സെർച് ചെയ്തും മനസ്സിലാക്കാം 

ഇതിനിടയിൽ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം 

നമ്മുടെ സാധാരണക്കാരായ ജനങ്ങളുടെ കാര്യം പോട്ടെ രാഷ്ട്രീയ നേതാക്കന്മാർ പറയുന്നത് അവർ കണ്ണടച്ച് വിശ്വസിക്കും, പക്ഷെ അവർക്കു വ്യെക്തമായ അറിവ് എത്തിച്ചു നൽകേണ്ട പത്രമാധ്യമങ്ങളും ഈ കോമാളിത്തരങ്ങളും മണ്ടത്തരങ്ങളും കാണിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ നാണക്കേട് 

അപ്പോൾ മലയാളികളുടെ ഈ മണ്ടത്തരണങ്ങൾ കണ്ടു ചിരിക്കുന്ന ഇന്ത്യയിലെയും ലോകത്തിന്റെ മറ്റുഭാഗത്തുള്ളതുമായ ജനങ്ങൾ മലയാളിയെ ഒരു കോമാളിയായി കണ്ടാൽ നമുക്ക് കുറ്റം പറയാൻ പറ്റുമോ !!?

:: ആർസ ::