Thursday 7 June 2018

മോദിയുടെ വിദേശ പര്യടനം !!

മലയാളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല !!
നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങൾ ഇത്രയും തവണ വീണ്ടും വീണ്ടും സന്ദർശിക്കുന്നത് എന്തിനെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല !!
കാരണം!!
മലയാളിയെ സംബന്ധിച്ചിടത്തോളം സർക്കാർ പണം ചിലവാക്കി നേതാക്കന്മാർ വിദേശ സന്ദർശനം നടത്തുന്നത് ഒന്നുകിൽ കുടുംബവും ആയി ടൂർ നടത്താൻ, അല്ലെങ്കിൽ സർക്കാർ ചിലവിൽ ചികിത്സ നടത്താൻ, അല്ലെങ്കിൽ വിദേശത്ത് പഠിക്കുന്ന മക്കളെ കാണാൻ,അതുമല്ലെങ്കിൽ കള്ളപ്പണം നിക്ഷേപിക്കാൻ, അല്ലെങ്കിൽ അവനവൻറെ ബിസിനസ്‌ ബന്ധങ്ങൾ വളർത്താനും രഹസ്യമായി ഫണ്ട്‌ സംഘടിപ്പിക്കാനും ,,, ഇതൊന്നു മല്ലെങ്കിൽ കള്ളുകുടിക്കാനും പെണ്ണ് പിടിക്കാനും ...
ഇങ്ങനെയുള്ള വിദേശ യാത്രകൾ കാലാ കാലങ്ങളായി കണ്ടു പരിചയിച്ച മലയാളിക്ക് പ്രധാന മന്ത്രി ഇത്ര മാത്രം വിദേശ പര്യടനം നടത്തുന്നത് എന്തിനാണ് എന്ന് സ്വാഭാവികമായും സംശയം തോന്നാം .
സത്യം പറഞ്ഞാൽ ഇന്ത്യയിലെ ഒട്ടുമുക്കാൽ രാഷ്ട്രീയ നേതാക്കന്മാർക്കും മോദിയുടെ വിദേശ സന്ദർശനങ്ങൾ എന്തിനാണെന്ന് വല്ല്യ പിടിയില്ല കാരണം അവരാരും ഇതുവരെ വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ളത് നമ്മുടെ രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടിയിട്ടല്ല, പലരും എന്തിനാണ് പോയിട്ടുള്ളത് എന്ന് പുറത്തു പറയാൻ പോലും കൊള്ളില്ല,,
നമ്മുടെ നാട്ടിലെ പത്ര മാധ്യമങ്ങളും മോദിയുടെ വിദേശ സന്ദർശനത്തിൻറെ ഗുണ ഫലങ്ങൾ ജനങ്ങളുടെ മുൻപിൽ എത്തിക്കാറില്ല.
ലോക ചരിത്രത്തിൽ സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്ന പേര് നേടിയ നരേന്ദ്ര മോദി വീണ്ടും വീണ്ടും വിദേശ രാജ്യ സന്ദർശനങ്ങൾ നടത്തുന്നത് എന്തിനെന്നു ലോകവിവരം ഉള്ളവർക്കറിയാം എങ്കിലും എട്ടും പൊട്ടും തിരിയാത്ത സാധാരണക്കാരന് വേണ്ടി ചിലത് താഴെ ക്കുറിക്കുന്നു.
>> നരേന്ദ്ര മോദി വിദേശ സന്ദർശനം നടത്തുന്നത് അദ്ധേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കോ സുഖ ചികിത്സയ്ക്കോ അല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തെ മൂന്നാം നിര രാജ്യങ്ങളുടെ ഇടയിൽ നിന്നും ഒന്നാം നിരയിലേയ്ക്ക് കൈ പിടിച്ചു ഉയർത്താനാണ്
>> മോദി ഒറ്റയ്ക്കല്ല ഒരു വിദേശ പര്യടനവും നടത്തുന്നത് , മോഡിയോടൊപ്പം സുസജ്ജമായ ഒരു ഓഫീസ് സംവിധാനം തന്നെ യാത്ര ചെയ്യുന്നു, അതിൽ 50 മുതൽ 100 ഓളം ഉന്നത തല ഉദ്യോഗസ്ഥരും അവരുടെ ഓഫീസ് സ്റ്റാഫ്ഫു കളും യാത്ര ചെയ്യുന്നു , ഉദ്യോഗസ്ഥരിൽ വിദേശ കാര്യ സെക്രടറി മാർ, വ്യവസായ വകുപ്പ് ഡയറക്ടർ മാർ, പ്രവാസ്യ കാര്യ ഉദ്യോഗസ്ഥർ, സാമ്പത്തിക വിധക്തർ, പ്രധിരോധ വകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്ര ഗവേഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭാഷാ വിവർത്തകർ, എല്ലാത്തിനും പുറമേ നൂറോളം അംഗരക്ഷകരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും, പക്ഷെ ഇവരെ ആരെയും നമ്മൾ വേദികളിലോ പത്ര മാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളിലോ കാണാറില്ല, പക്ഷെ മോഡിയെ സംബന്ധി ച്ചിടത്തോളവും, അകമ്പടി യായി പോകുന്ന ഈ ഉദ്യോഗസ്ഥരെ സംബന്ധി ച്ചിടത്തോളവും ഓരോ വിദേശ പര്യടനവും രാപ്പകിലില്ലാത്ത ചർച്ചകളുടെയും ഉടമ്പടി തീരുമാനങ്ങളുടെയും , അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കരാറുകളുടെ അംഗീകാരം നൽകലുമൊക്കെയാണ് .
>> അപ്പോൾ കാര്യ വിവരം ഒട്ടുമില്ലാത്ത സാധാരണക്കാരന് തോന്നുന്ന മറ്റൊരു സംശയമാണ് ,, നമ്മളെന്തിനാണ് മറ്റു രാജ്യങ്ങളുമായി ഉടമ്പടികൾ ഒപ്പ് വെയ്ക്കുന്നത്, എന്തിനു മറ്റു രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായി നല്ല ബന്ധം രൂപീകരിക്കുന്നു,,, ഈ സംശയങ്ങൾക്കുള്ള വിശദീകരണം ചുവടെ ചേർക്കുന്നു ..
ഇന്ത്യ എന്ന രാജ്യത്ത് നിന്നും വളരെ നല്ലൊരു ശതമാനം ആളുകളും വിദേശ രാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്, ചിലർ ജോലിയ്ക്കായി , ചിലർ ബിസിനസ്സിനായി, ചിലർ പഠനത്തിനും ഗവേഷണങ്ങൾക്ക്‌ മായി, അതിനെല്ലാം പുറമേ നല്ലൊരു ശതമാനം ഇന്ത്യൻ വ്യവസായി കൾ വിദേശ രാജ്യങ്ങള് മായുള്ള കയറ്റു മതി ഇറക്കുമതി വ്യവസായങ്ങളിൽ ഉൾപെട്ടിട്ടുള്ളവരാണ്, ഇതെല്ലം ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ, ഇനി മറ്റു രാജ്യങ്ങളിലെ പൌരന്മാർ നമ്മുടെ രാജ്യത്ത് നേരിട്ടും അല്ലാതെയും ഉൾപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളെ ക്കുറിച്ച് പറയാം, നാം നമ്മുടെ രാജ്യത്ത് ദിവസേന ഉപയോഗിക്കുന്ന വിദേശ ഉൽപ്പന്നങ്ങളിൽ ചിലത് താഴെ ചേർക്കുന്നു ...
colgate , close - up , pepsodent , lux , Aqua fresh, Cibaca, Oral-B , Liril, Lifebuoy, Denim, Dove, Revlon, Pears, Rexona, Hamam, Ponds , Dettol, Clearasil, Palmolive, Amway, Johnson Baby , Surf, Rin, Sunlight, Wheel, OK, Vim , Ariel, Check, Henko , Old Spice, Palmolive, Ponds, Gillette, Fair & Lovely, Lakme, Liril, Denim, Revlon , Wrangler, Nike, Adidas, Newport, Reebok , Puma , Rado, Rolex, Swissco, Seiko, Citizen , Parker, Nicholson, Rotomac, Swissair, Add Gel, Rider, Mistubishi, Flair, Uniball, Pilot, Coke, Fanta, Spright, Thums up, Gold Spot, Limca , LIPTON (Tiger, Green Label, Yellow label, Cheers), Brooke Bond (Red Label, Taj Mahal),, Sunrise, Nestle, Nescafe, Rich, Bru , Annapurna, Captain Cook (HUL), Kissan, Pilsbury , Nestle-Meggi , Kurkure , lays , Cadbury , Aquafina, Kinley, Bailey, Boost, Bournvita, Horlicks, Complan, LG, Samsung, Phillips, Sansui, Hundai, Sony, Toshiba, Hitachi, Haier, Akai , Aircel, Vodaphone, Do-co-mo, Uninor , LG, Samsung, Dell, Apple, HP, Lenovo, Acer, Compaq, Microsoft. Maruti-Suzuki (49% Indian+51% Japan), Hyundai, GM-Chevrolet, Ford , Nissan, Raunalt, Honda, Yamaha, Suzuki, അങ്ങനെ അങ്ങനെ ഒരുപാട് സാധനങ്ങൾ , അതിനു പുറമേ KFC , Pizza Hut , Coffe Day തുടങ്ങിയ ഫുഡ്‌ ഔട്ട്‌ ലെറ്റുകൾ ,,
നമ്മുടെ ന്യൂസ്‌ ചാനലുകളായ ഏഷ്യ നെറ്റ് ഉൾപ്പടെ ഒരുവിധം ചാനലുകളും ഒട്ടുമുക്കാൽ സിനിമാ നിർമാണ കമ്പനികളും ഇന്ന് വിദേശ കമ്പനികളുടെ നിക്ഷേപങ്ങളിൽ നിലനിന്നു പോകുന്നവയാണ്, ഇന്ത്യയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിൽ പലതും ഇൻഷുറൻസ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാൽ നിലനിന്നു പോകുന്നതാണ്, സ്വർണം മുതൽ പെട്രോളിയം വരെ നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാൽ വസ്തു വകകളും നമ്മൾ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് ,,, ഇന്ത്യയിൽ ഉപയോഗിക്കുന്ന കമ്പ്യുടർ കളും അതിലുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ കളും, ഗൂഗിൾ മാപ് പോലുള്ള സർവസാധാരണ GPS സംവിധാനങ്ങളും എല്ലാം വിദേശ രാജ്യങ്ങളുടെതാണ് ,,
ഇതിനെല്ലാം പുറമേ നമ്മുടെ പൊതുമരാമത്ത് പണികൾ , റോഡുകൾ , കുടിവെള്ള പദ്ധതികൾ , തുടങ്ങി പലതും വിദേശ രാജ്യങ്ങളുടെ സഹായത്തോടെ യാണ് ചെയ്യുന്നത് , ഇതിൽ ജപ്പാൻ കുടിവെള്ള പദ്ധതി ലാവ്‌ലിൻ തുടങ്ങിയ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിയ പദ്ധതികൾ കേരളീയർക്കും സുപരിചിതമാണ് ...
ഇതെല്ലാം മറ്റു രാജ്യങ്ങളുമായി നമ്മൾ സാമ്പത്തികമായും വ്യാവസായികമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ചെറിയ ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഇനി രാജ്യ സുരക്ഷയിലെയ്ക്കും അതിർത്തി സംരക്ഷണത്തിലെയ്ക്കും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെയ്ക്കും വരാം, പാകിസ്താൻ , ചൈന, നേപാൾ, ബർമ, ബംഗ്ലാദേശ് , ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി നേരിട്ട് അതിർത്തി പങ്കുവെയ്ക്കുന്ന രാജ്യമാണ് ഇന്ത്യ ഇതിൽ പലരാജ്യങ്ങലുമായി ഇന്ത്യയ്ക്ക് അതിർത്തി തർക്കങ്ങളും സാമ്പത്തിക മത്സരങ്ങളും ഉണ്ട് ,,, ഈ രാജ്യങ്ങൾക്ക് ഉള്ളതിനേക്കാൾ കൂടുതൽ രാഷ്ട്രീയ ബന്ധങ്ങൾ മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കേണ്ടത് ഇന്ത്യയുടെ സമാധാന പരമായ നിലനില്പ്പിനു അത്യാവശ്യമാണ് ,, ശാസ്ത്ര സങ്കേതിക വിഷയങ്ങളിലും വ്യോമയാന വ്യവസായത്തിലും , ഉപഗ്രഹ നിർമാണ ങ്ങളിലും എല്ലാം മറ്റു രാജ്യങ്ങൾ പരസ്പരം അറിവുകൾ കൈ മാറി ഒരുമിച്ചു മുന്നേറുമ്പോൾ അവരെയ്ക്കാൾ ഒരുപടി മുന്നിലെത്താൻ വിദേശ രാജ്യങ്ങളുമായുള്ള നിരന്തരമായ സഹകരണം ഇന്ത്യയ്ക്ക് ആവശ്യമാണ്‌,
ഇനി പ്രവാസി സുരക്ഷയിലെയ്ക്ക് വരാം, ഓരോരോ രാജ്യങ്ങൾക്കും ഓരോരോ വിദേശ നയങ്ങളുണ്ട്‌ , ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാർ ജീവിക്കുന്നുണ്ട് , അവരുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ആ രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തിന് ശക്തവും ഊഷ്‌മളവുമായ ബന്ധങ്ങൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ അപകടങ്ങളിലോ നിയമപ്രശ്നങ്ങളിലോ പെട്ടുപോകുന്ന ഇന്ത്യക്കാരെ രക്ഷിച്ചു തിരിച്ചു നാട്ടിലെത്തിയ്ക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല ..
ഇങ്ങനെ ഇന്ത്യയ്ക്കും ഇന്ത്യ ക്കാർക്കും വേണ്ടി ലോകത്തുള്ള സർവ രാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം നിലനിർത്താൻ രാപ്പകൽ കഴ്ടപ്പെടുന്ന നമ്മുടെ പ്രധാന മന്ത്രിയെ അസൂയയോടെ യാണ് എല്ലാ രാജ്യക്കാരും വീക്ഷിക്കുന്ന്നത് , മോദി യുടെ ഓരോ വിദേശ പര്യടനത്തെയും ഭയത്തോടെ യാണ് പാകിസ്ഥാനും ചൈനയും പോലുള്ള നമ്മുടെ അതിർത്തി രാജ്യങ്ങൾ നോക്കി കാണുന്നത് ,,,
ഇതുവരെ ഉള്ള വിദേശ സന്ദർശനങ്ങളിലൂടെ മോദി ഇന്ത്യയിലേയ്ക്ക് എത്തിച്ച വിദേശ നിക്ഷേപങ്ങൾ കോടാനു കോടി ഡോളർ ആണ് ,, അതിനെല്ലാം പുറമേ ഇന്ത്യയെ ശക്തമായ വ്യവസായ സുഹൃത്തായി കാണാൻ ഇന്ന് വിദേശ രാജ്യങ്ങൾ മത്സരിക്കുകയാണ് , ഇടനിലക്കരിലൂടെ കൈക്കൂലി വാങ്ങി നടത്തിയിരുന്ന പ്രധിരോധ ഇടപാടുകൾ പോലും നിർത്തലാക്കി രാജ്യങ്ങളുമായി നേരിട്ട് വ്യവസായ ബന്ധങ്ങൾ ആരംഭിക്കാനും ,, ഒട്ടു മിക്ക വ്യവസായങ്ങളും ഇന്ത്യയിലേയ്ക്ക് കേന്ദ്രീകരിയ്കാൻ മറ്റുരാജ്യങ്ങളെ പ്രേരിപ്പി ക്കുവാനും മോഡിക്ക് കഴിഞ്ഞു ,,,
ഇത്രയും കാലം ഇന്ത്യ യിലിരുന്നു ഭരിച്ചു മുടിച്ചു , മറ്റു രാജ്യങ്ങളിലെ വ്യവസായികൾക്കും ഇടനിലക്കാർക്കും ഈ രാജ്യം തീരെഴുതിക്കൊടുത്തും , സ്വന്തം കാര്യത്തിനും കുടുംബക്കാരുടെ സുഖത്തിനും വേണ്ടി മാത്രം വിദേശ സന്ദർശനം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രിയ ക്കാരെ കണ്ടു പരിചരിച്ച ഇന്ത്യക്കാർക്ക് , ഇന്ത്യയും ഈ ഭൂലോകത്ത് ഒരു ശക്തമായ രാജ്യമാണ് എന്ന് കാണിച്ചു കൊടുത്തത് മോദി നേടിയെടുത്ത അന്താരാഷ്ട്ര പ്രതിച്ഛായ യാണ് ,,
മോദിയുടെ സന്ദർശനത്തിൻറെ ഗുണങ്ങൾ നമുക്ക് മനസ്സിലാകണം എങ്കിൽ പാകിസ്താനിലെ വാർത്ത ചാനലുകൾ കാണണം , വിദേശരാജ്യങ്ങൾ ഇത്രയും ബഹുമാനത്തോടെ കാണുന്ന മോദിയുടെ വിദേശ പര്യടനത്തെ കളിയാക്കാൻ സ്ഥിരബുദ്ധി നശിച്ച , സ്വന്തം മാതൃ രാജ്യമായ ഭാരതത്തിനോട് ഒരംശം പോലും ആത്മാർഥത ഇല്ലാത്ത കള്ള ബുദ്ധിജീവികൾക്ക് മാത്രമേ കഴിയൂ .

No comments:

Post a Comment